സ്വാശ്രയപ്രശ്‌നം സഭയെ പ്രക്ഷുബ്ധമാക്കും

തിങ്കളാഴ്ച ചോദ്യോത്തരവേള തന്നെ പ്രക്ഷുബ്ധമാകാനാണു സാധ്യത. എം.എ. ബേബിയും എം. ഹംസയും നോട്ടീസ് നല്‍കിയ രണ്ടു ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം കിട്ടിയത് അട്ടിമറിച്ചുവെന്ന പരാതി അവര്‍ സ്പീക്കര്‍ക്കു നല്‍കിയിട്ടുണ്ട്.
പാമൊലിന്‍ അഴിമതിക്കേസും മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് കേസുകളും സംബന്ധിച്ചവയാണ് ഈ ചോദ്യങ്ങള്‍. സഭയില്‍ ഈ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി നേരിട്ടു മറുപടി പറയേണ്ടിവരുന്നതു സൃഷ്ടിക്കുന്ന അസൗകര്യം ഒഴിവാക്കാനാണു നക്ഷത്രചിഹ്നം അട്ടിമറിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം സഭയില്‍ നാളെ കോലാഹലം സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
വരുംദിവസങ്ങളിലും സഭയില്‍ കൊടുങ്കാറ്റ് വീശും. ഡീസല്‍, പാചകവാതക വിലയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധനവ് വരുത്തിയതും സംസ്ഥാന നിയമസഭിയില്‍ ചൂടന്‍ വിഷയമായേയ്്കും. വന്‍ബഹളത്തിന് ഇടവരുത്താന്‍ സാധ്യതയുള്ള സ്വാശ്രയപ്രശ്‌നത്തെ നേരിടാന്‍ യുഡിഎഫ് ഉപയോഗിക്കുക സിപിഎമ്മിനെ അസ്വസ്ഥമാക്കുന്ന പരിയാരം സീറ്റ് വിവാദം തന്നെയായിരിക്കും.
ഈ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് സര്‍ക്കാറിനെ തളച്ചിടാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നതാണ് വാസ്തവം. ചിലത് അനിവാര്യമായ ഭരണമാറ്റത്തില്‍ വന്നുചേര്‍ന്ന പ്രശ്‌നങ്ങളാണെങ്കില്‍ മറ്റുചിലത് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ മൂലം വന്നുചേര്‍ന്ന പ്രശ്‌നങ്ങളാണ്.












Click it and Unblock the Notifications