സ്റ്റാലിനെ കണ്ട് കനിമൊഴി തളര്‍ന്നു വീണു

അവസാനമായി സ്റ്റാലിന്‍ കനിമൊഴിയെ കണ്ടത് 2 ജി സ്‌പെക്ട്രം അഴിമതിയില്‍ സിബിഐ അവരെ അറസ്റ്റു ചെയ്ത് നാലു ദിവസത്തിനു ശേഷമായിരുന്നു. ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ രാജയേയും കലൈഞ്ജര്‍ ടിവി എംടി ശരത്കുമാറിനേയും സ്റ്റാലിന്‍ സന്ദര്‍ശിച്ചു.
തീഹാര്‍ ജയിലിലെ കനിമൊഴിയുടെ നമ്പര്‍ 6ാം സെല്ലില്‍ വൈകിട്ട് 4 മണിയോടെയാണ് സ്റ്റാലിന്‍ എത്തിയത്. മുന്‍പ് സ്റ്റാലിന്‍ സന്ദര്‍ശിച്ചപ്പോള്‍ ജയിലില്‍ ആയിരുന്നെങ്കിലും കനിമൊഴി ധൈര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ സ്റ്റാലിനെ കണ്ടപ്പോള്‍ അവര്‍ തളര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാലിന്‍ പറയുന്നെതെല്ലാം നിശബ്ദയായി നിന്നു കേട്ട കനിമൊഴി വളരെ നേരത്തെ സാന്ത്വനത്തിനൊടുവിലാണ് സംസാരിച്ചു തുടങ്ങിയത്. ഇരുവരും തമിഴില്‍ അരമണിക്കൂറോളം സംസാരിച്ചു. സ്റ്റാലിനൊപ്പമുണ്ടായിരുന്ന ബാലുവും വിജയനും കനിമൊഴിയോടെന്തൊ ഒന്നു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. തിരിച്ചു സൂപ്രണ്ടിന്റെ മുറിയിലെത്തിയപ്പോള്‍ കനിമൊഴി വളരെ ദുഖിതയായിരുന്നുവെന്നും ജയിലധികൃതര്‍ അറിയിച്ചു.
കനിമൊഴി ജയിലിലും കര്‍മ്മനിരതയാണെന്നാണ് ജയിലധികൃതര്‍ അറിയിക്കുന്നത്. ജയിലിലെ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റും തയ്യല്‍ യൂണിറ്റുമെല്ലാം കനിമൊഴി വളരെ താത്പര്യത്തോടെ സന്ദര്‍ശിക്കാറുണ്ടത്രേ.












Click it and Unblock the Notifications