കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരിച്ചയാള്‍' കോടതിയിലെത്തി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: മരിച്ചുവെന്ന് പോലീസ് വിധിയെഴുതിയ റിട്ടയേര്‍ഡ് സബ്-ഇന്‍സ്‌പെക്ടര്‍ കോടതിയിലെത്തി. ഒരു അബ്കാരി കേസിലെ സാക്ഷിയായിട്ടാണ് ഇദ്ദേഹം കോടതിയ്ക്കു മുന്നിലെത്തിയത്. മരിച്ചുവെന്ന് വിധിയെഴുതിയയാള്‍ കോടതിയില്‍ ഹാജരായത് നാടകീയരംഗങ്ങള്‍ക്ക് വഴിവച്ചു.

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ മുന്‍ അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടറായിരുന്ന സെല്‍വരാജാണ് കോടതിയ്ക്കു മുന്‍പാകെ താന്‍ മരിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ ഒരു അബ്കാരി കേസുമായി ബന്ധപ്പെട്ട് സെല്‍വരാജിനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ കേസില്‍ കുറ്റപത്രം തയ്യാറാക്കിയത് അന്ന് നെയ്യാറ്റിന്‍കര എഎസ്‌ഐ ആയിരുന്ന സെല്‍വരാജായിരുന്നു.

എന്നാല്‍ സെല്‍വരാജ് ഓഗസ്ത് 2004 ല്‍ മരിച്ചുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതിനു തെളിവായി മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.

സമാനമായ മറ്റൊരു കേസില്‍ സാക്ഷി പറയാന്‍ കോടതിയിലെത്തിയപ്പോഴാണ് താന്‍ 'മരിച്ച' വിവരം സെല്‍വരാജ് അറിഞ്ഞത്. ഇതിനെതുടര്‍ന്ന് താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ സെല്‍വരാജ് നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു. എന്തായാലും കേസിന്റെ വാദം കേള്‍ക്കുന്നത് കോടതി ജൂലായ് 7 ലേയ്ക്ക് മാറ്റിവച്ചു.

English summary
In a dramatic incident at the fast track court here, a former police sub-inspector who was reported 'dead' by the police, appeared before the court as witness in an abkari (liquor) case. "I am alive," Selvaraj, former assistant sub-inspector of Neyyattinkara municipality in the district, submitted before the court on Tuesday during his dramatic appearance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X