കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം: തോക്കുസ്വാമി ഇത്തവണ ഗോമൂത്രവുമായി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: പ്രതിഷേധവുമായി തെരുവിലിറങ്ങിയ തോക്കുസ്വാമിയെന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശുക്കിടാവും ഗോമൂത്രവുമായിട്ടായിരുന്നു ചൊവ്വാഴ്ച ഭദ്രാനന്ദയുടെ പ്രകടനം. മൃഗങ്ങള്‍ക്കെതിരെയുള്ള പീഡനത്തിന്റെ പേരിലാണ് ഭദ്രാനന്ദയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന് പശുക്കിടാവിനെ ഉപയോഗിച്ചതാണ് ഭദ്രാനന്ദയ്ക്ക് വിനയായത്.

ഇരുപത്തിരണ്ടിന ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡ് പശുക്കിടാവിന്റെ മേല്‍ വച്ച് പാത്രത്തില്‍ ഗോമൂത്രവുമായിട്ടായിരുന്നു സ്വാമിയുടെ പ്രകടനം. ഫ്ലക്സ് ബോര്‍ഡില്‍ മുഖ്യമന്ത്രിയ്ക്ക് ഗോമൂത്രാഭിഷേകം എന്ന് എഴുതിയിരുന്നു.

ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന നോട്ടീസുകളിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നത്. സ്ത്രീകളെ പീഡിപ്പിക്കുന്നവരെയും മാതാപിതാക്കളെ സംരക്ഷിക്കാത്തവരെയും ശിക്ഷിക്കുക, സ്ത്രീകള്‍ക്കെതിരായ അക്രമം ഇല്ലാതാക്കാന്‍ തീവണ്ടികളിലും ബസ്സുകളിലും ഒളിക്യാമറ ഘടിപ്പിക്കുക, മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുക, സമരം ചെയ്യുന്നവരോടുള്ള പോലീസിന്റെ കാടത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച പകല്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഒറ്റയാള്‍ പ്രകടനം കച്ചേരിപ്പടിയിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. ആദ്യം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ച സ്വാമിയെ പിന്നീട് സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ഇതിന് മുമ്പൊരു ദിവസം റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ റോഡരികില്‍ കുത്തിയിരുന്ന് പൂജന നടത്തി പ്രതിഷേധിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

English summary
Police arrested godman Himawal Bhadrananda while his protest against CM Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X