കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്രമകാലത്തേയ്ക്ക് ടാറ്റയ്ക്ക് 3നില ബംഗ്ലാവ്

  • By Lakshmi
Google Oneindia Malayalam News

Ratan Tata
മുംബൈ : ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്കായുള്ള വിശ്രമകാല വസതി മുംബൈയിലെ കൊളാബയില്‍ ഒരുങ്ങുന്നു.

ജോലിയില്‍ നിന്നും വിരമിച്ച് കഴിഞ്ഞാല്‍ ടാറ്റ 13,350 ചതുരശ്ര അടിയുള്ള മൂന്നുനില വസതിയിലായിരിക്കും താമസിക്കുക. 2012 ഡിസംബറില്‍ 75 വയസ് തികയുമ്പോള്‍ സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതത്തിലേയ്ക്ക് തിരിയുമെന്നാണ് രത്തന്‍ ടാറ്റ നേരത്തേ പ്രഖ്യാപിച്ചത്.

കൊളാബയിലുള്ള ഈ വീടിന്റെ പണി പൂര്‍ത്തിയായി വരുകയാണ്. വീടിന്റെ പേര് ഇതേവരെ നിശ്ചയിച്ചിട്ടില്ല. താമസയോഗ്യമായ രീതിയില്‍ വീട് തയ്യാറാകണമെങ്കില്‍ ആറു മാസം കൂടിയെടുക്കുമെന്നാണ് സൂചന.

കൊളാബ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായിട്ടാണ് വീട്. ഏഴ് വിഭാഗങ്ങളായിട്ടാണ് ഈ മൂന്നുനില കെട്ടിടത്തെ തരംതിരിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ നീന്തല്‍ കുളവുമുണ്ടാകും. സൂര്യോദയം ശരിയായി ആസ്വദിക്കുന്നതിനായി പടിഞ്ഞാറുഭാഗത്ത് തറമുതല്‍ സീലിങ് വരെ ചില്ലുകളിട്ട ജനാലകളുമുണ്ട്.

ഒന്നാമത്തെ നിലയില്‍ അമ്പതോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടി ഹാളും രണ്ടാമത്തെ നിലയില്‍ ലൈബ്രറിയുമുണ്ട്. മൂന്നാമത്തെ നിലയിലാണ് മീഡിയ റൂമും രത്തന്‍ ടാറ്റയ്ക്കായുള്ള പ്രധാന കിടപ്പുമുറിയും ജിമ്മും ഉള്ളത്.

ടാറ്റയുടെ മുംബൈയിലെ വസതിയില്‍ നിന്നും ഇരുപതുമിനിറ്റ് യാത്രചെയ്താല്‍ ഈ വിശ്രമകാലവസതിയില്‍ എത്താം. 2008ല്‍ത്തന്നെ മുംബൈ ഹെറിറ്റേജ് കമ്മിറ്റിയില്‍ നിന്നും ഈ ബംഗ്ലാവ് നിര്‍മ്മിക്കാനുള്ള അനുമതി ടാറ്റ നേടിയെടുത്തിരുന്നു.

English summary
When Ratan Tata retires in December 2012 at the age of 75 he will continue to live facing the sea, in his old neighborhood of Colaba, at the southern tip of Mumbai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X