78ലും ചുറുചുറുക്കോടെ മന്‍മോഹന്‍

മന്‍മോഹന്‍ സിങ്ങിന്റെ ഒരു ദിനം ആരംഭിയ്ക്കുന്നത് പ്രഭാത നടത്തത്തോടെയാണ്. ഇതിനു ശേഷം ഏതാണ്ട് ഏഴു മണിയോടെ അദ്ദേഹം ജോലി തുടങ്ങുന്നു. മിക്കപ്പോഴും പ്രഭാത ഭക്ഷണം പഴയ അനുയായികള്‍ക്കൊപ്പമായിരിയ്ക്കും. പത്രം വായിക്കുന്നതും ഈ സമയത്തു തന്നെ
പ്രധാനമന്ത്രി ഒന്‍പതു മണിയോടെ കൂടിക്കാഴ്ചകള്‍ നടത്തും. പ്രശ്‌നങ്ങളുടെ വിശകലനങ്ങളും മറ്റും സ്വയം പരിശോധിയ്ക്കുന്നതാണ് മന്‍മോഹനിഷ്ടം. തന്റെ മുന്‍ഗാമികളെപ്പോലെ ഫയലുകള്‍ ഓഫീസ് സ്റ്റാഫിനെ ഏല്‍പ്പിച്ചു പോകുന്ന സ്വഭാവം ഇദ്ദേഹത്തിനില്ല.
ഒരു മണിയ്ക്ക് ഉച്ചഭക്ഷണം. ഇതിനു ശേഷം 2.30 ഓടെ വീണ്ടും തിരിച്ച് ഓഫീസിലെത്തുന്ന പ്രധാനമന്ത്രി വിവിധ മീറ്റിങ്ങുകളില്‍ പങ്കെടുക്കും. ക്യാബിനറ്റ് മീറ്റിങ്ങുകള്‍ക്കു ശേഷം ഏതെങ്കിലും മന്ത്രിയ്ക്ക് എന്തെങ്കിലും പ്രത്യേകമായി സംസാരിയ്ക്കാനുണ്ടെങ്കില്‍ അത് കേള്‍ക്കാനും പ്രധാനമന്ത്രി തയ്യാര്‍.
ഓഫീസിലെ എല്ലാ ജീവനക്കാരോടും ബഹുമാനത്തോടെ ഇടപഴകുന്ന മന്‍മോഹന്‍ അലസരായവരെ ശാസിയ്ക്കാനും മടിയ്ക്കാറില്ല. യുപിഎ സര്‍ക്കാറിനെതിരെ ഉയര്‍ന്നു വന്ന അഴിമതിയാരോപണങ്ങളുടെ പേരില്‍ ശക്തമായ വിമര്‍ശനം നേരിടേണ്ടി വരുമ്പോഴും കര്‍മ്മ നിരതനാവുകയാണ് ഊര്‍ജ്ജസ്വലനായ ഈ പ്രധാനമന്ത്രി.












Click it and Unblock the Notifications