എ അറയിലെ നിധി 50,000കോടി കവിഞ്ഞേയ്ക്കും

ഒന്നര നൂറ്റാണ്ടായി തുറക്കാത്ത മറ്റൊരു അറ കൂടി തുറക്കാനുണ്ട്. അതിലും ഇതുപോലുള്ള നിധിശേഖരമുണ്ടെന്നാണ് വിശ്വാസം. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും രത്‌നങ്ങളുമടങ്ങുന്ന നിധി ക്ഷേത്രത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ ഇവിടെ ശക്തമായ സുരക്ഷവേണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇത് എങ്ങനെ വേണമെന്ന് അവലോകനം ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. താത്ക്കാലികമായി ക്ഷേത്രത്തില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നര നൂറ്റാണ്ടായി തുറക്കാതെ കിടന്ന അറയില്‍ ഫയര്‍ഫോഴ്‌സ് എത്തി ഇടയ്ക്കിടെ ഓക്‌സിജന്‍ പമ്പ് ചെയ്താണ് ഉള്ളിലിറങ്ങി നിധി പുറത്തെടുത്ത് കണക്കെടുക്കുന്നത്.
വ്യാഴാഴ്ച തുറന്ന അറയ്ക്ക് രണ്ടര മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ പൊക്കവുമുണ്ട്. അതിനുള്ളില്‍ ഒരാള്‍ക്ക് കുനിഞ്ഞു നില്‍ക്കാനേ കഴിയൂ. ഒരു വലിയ മരപ്പെട്ടിയും അതിനുള്ളിലുണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ പെട്ടി ദ്രവിച്ച് അതിലുള്ള സ്വര്‍ണവും രത്‌നവുമെല്ലാം പുറത്തേക്ക് ചിതറിയ നിലയിലായിരുന്നു.
അറയിലെ ശേഷിക്കുന്ന 70 ശതമാനത്തിന്റെ കണക്ക് വെള്ളിയാഴ്ച തീരുമെന്ന് ഉറപ്പില്ല. അങ്ങനെയെങ്കില്‍ ശനിയാഴ്ചയും കണക്കെടുപ്പ് തുടര്‍ന്നേക്കും. ഇതുകഴിഞ്ഞാല്‍ മാത്രമേ 'ബി' അറ തുറക്കൂ. കൂടാതെ ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് ഉപയോഗിക്കുന്ന 'എഫ്' എന്ന അറയും തുറക്കാനുണ്ട്.


Click it and Unblock the Notifications