Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മരിയയുടെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെട്ടു

Maria Susairaj
മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ ജയില്‍മോചിതയായശേഷം കന്നഡ നടി മരിയ സൂസൈരാജ് നടത്തിയ വാര്‍ത്താസമ്മേളനം അലങ്കോലമായി.

കേസില്‍ 3വര്‍ഷത്തേയ്ക്കാണ് മരിയയ്ക്ക് കോടതി തടവു വിധിച്ചത്. എന്നാല്‍ വിചാരണക്കാലത്ത് 3വര്‍ഷം ജയിലിലായിരുന്നതിനാല്‍ മരിയയ്ക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നില്ല. ശനിയാഴ്ച അവര്‍ ജയില്‍മോചിതയായിരുന്നു.

ഇതിന് പിന്നാലെയാണ് അഭിഭാഷകനൊപ്പം അവര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
വാര്‍ത്താസമ്മേളനത്തിനിടയില്‍ നീരജ് ഗ്രോവറിന്റെ സുഹൃത്തുക്കള്‍ പോസ്റ്ററുകളേന്തി പ്രതിഷേധിക്കുകയായിരുന്നു.

സിനിമാ സംവിധായകന്‍ അശോക് പണ്ഡിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗ്രോവറിന്റെ മൃതദേഹം 300 കഷണങ്ങളാക്കി കൊത്തിനുറുക്കിയെന്നുള്ള പോലീസിന്റെ വാദം തെറ്റാണെന്ന് ഫോട്ടോ കാണിച്ച് അഭിഭാഷകന്‍ വ്യക്തമാക്കി.

കോടതിയാണ് തെറ്റും ശരിയും കണ്ടുപിടിക്കുന്നത് താന്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്ന് മരിയ പറഞ്ഞു. ഞാന്‍ കഴിഞ്ഞതെല്ലാം മറക്കുകയാണ്. ജയില്‍ ജീവിതം എന്നെ മാറ്റി, ഞാന്‍ ദൈവവുമായി കൂടുതല്‍ അടുത്തു. പ്രാര്‍ത്ഥയും ചിത്രരചനയുമയി ജയില്‍ കഴിയുകയായിരുന്നു ഞാന്‍. പക്ഷേ അക്കാലത്തെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നതായിരുന്നില്ല- മരിയ പറഞ്ഞു.

നീരജിനെക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. മരിയയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍ ഇരപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു പദ്ധതിയില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+