കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിന് കണ്ണുനല്‍കാനായി 12കാരി ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

കല്യാണി (പശ്ചിമബംഗാള്‍): അച്ഛന് കണ്ണുകളും സഹോദരനു വൃക്കയും നല്കണമെന്നു കുറിപ്പെഴുതി വെച്ച ശേഷം ജീവനൊടുക്കിയ പന്ത്രണ്ടുകാരിയുടെ സ്വയംബലി വിഫലമായി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ജോര്‍പാരയില്‍ മാംപി സര്‍ക്കാര്‍ എന്ന പെണ്‍കുട്ടിയാണ് ഉറ്റവര്‍ക്കുവേണ്ടി ജീവനൊടുക്കിയത്. തന്റെ അവയവങ്ങള്‍ അച്ഛനും ചേട്ടനും നല്‍കണമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് പെണ്‍കുട്ടിയുടെ സംസ്‌കാരത്തിനുശേഷമാണ് കണ്ടെടുത്തത്.

സ്‌നേഹമയീയായ അച്ഛനോടും സഹോദരനോടുമുള്ള സ്‌നേഹമായിരുന്നു മാംപി സര്‍ക്കാര്‍ എന്ന കുഞ്ഞുപെണ്‍കുട്ടിയുടെ മനസ്സുനിറയെ. ചെറുപ്രായത്തില്‍ അവയവങ്ങള്‍ ദാനം ചെയ്തത് അവരുടെ ജീവിതം സുഗമമാക്കാകുയെന്ന ലക്ഷ്യത്തോടെയായിരുന്നു.

ധന്‍ടാലയിലെ ജോര്‍പറ ഗ്രാമത്തിലാണ് മംപിയുടെ ദരിദ്ര കുടുംബം.ദിവസക്കൂലിക്ക് ജോലി ചെയ്തുവരികയാണ് മാംപിയുടെ പിതാവ് മൃദുല്‍ സര്‍ക്കാര്‍. രണ്ടുകണ്ണുകളുടേയും കാഴ്ച ദിനംപ്രതി മങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ജീവിതം ഏറെ ബുദ്ധിമുട്ടിലായി. പ്ലസ് വണ്ണിന് പഠിയ്ക്കുന്ന മാംപിയുടെ സഹോദരന്‍ മനോജിത് ആകട്ടെ ആരോഗ്യം നഷ്ടപ്പെട്ട വൃക്കകളുമായാണ് ജീവിതം തള്ളിനീക്കിയിരുന്നത്. ഒരു വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. ഇതര വൃക്കയുടെ ആരോഗ്യവും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. മനോജിന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ വൃക്ക മാറ്റിവെയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു.

രണ്ടുപേരുടേയും അവസ്ഥയോര്‍ത്ത് മാംപി ഏറെക്കാലമായി വിഷാദത്തിലായിരുന്നു. അച്ഛന്റേയും സഹോദരന്റേയും ദുരിതത്തെക്കുറിച്ച് സഹോദരി മാനികയോട് പലപ്പോഴും മാംപി സംസാരിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 27ന് അവള്‍ എട്ടാം ക്ലാസുകാരിയായ ചേച്ചി മണികയോട് മനസ്സിലുള്ള കാര്യം പറഞ്ഞു.

പിതാവിന് കണ്ണു ദാനം നല്‍കാനും ചേട്ടന് വൃക്ക നല്‍കാനുമായി രണ്ടുപേര്‍ക്കും ആത്മഹത്യ ചെയ്താലോ എന്ന് കൊച്ചനിയത്തി പറഞ്ഞത് മണിക തമാശയായാണ് കണ്ടത്. എന്നാല്‍ ചേച്ചിയും അമ്മയും പുറത്തുപോയ സമയത്ത് ആറാം ക്ലാസുകാരിയായ മംപി ഈ സമയത്ത് തോയ്ഡാന്‍ എന്ന കീടനാശിനി കഴിയ്ക്കുകയായിരുന്നു.

അരകിലോമീറ്റര്‍ അകലെ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തെത്തി വിഷം ഉള്ളില്‍ചെന്ന വാര്‍ത്ത പറഞ്ഞത് മംപി തന്നെയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം സംസ്‌കരിച്ചതിന്റെ പിറ്റേന്നാണ് കുഞ്ഞുമംപി എഴുതിയ കുറിപ്പ് അവളുടെ കിടക്കയില്‍നിന്ന് മൃദുലിന് കിട്ടിയത്. അമ്മക്കെഴുതിയ കത്തില്‍ തന്റെ മരണശേഷം കണ്ണും വൃക്കകളും പിതാവിന്റെയും ചേട്ടന്റെയും ചികിത്സക്ക് ഉപയോഗിക്കണമെന്ന അഭ്യര്‍ഥനയാണ് ഉണ്ടായിരുന്നത്.

English summary
In a tragic real-life twist on O. Henry's "Gift of the Magi," a 12-year-old Indian girl killed herself to ensure that her father got the eye transplant he needed and her brother received a kidney he needed to save his life -- but her body was cremated before the family discovered the suicide not expressing her intentions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X