Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരിയിലെ വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കണം

Kenneth-anderson-animal
ബാംഗ്ലൂര്‍ കാവേരി നദീ തീരത്തു കാണപ്പെടുന്ന ജൈവവൈവിധ്യ ശേഖരത്തെ സംരക്ഷിയ്ക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാന്‍, അപൂര്‍വയിനത്തില്‍പ്പെട്ട മാനുകള്‍ തുടങ്ങിയവയാണ് ഈ വനമേഖലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹുസൂര്‍ വനത്തിന്റെ ഭാഗമായ ഉറിഗം, അഞ്ചെട്ടി മേഖലകളിലാണ് ഈ അപൂര്‍വവും വൈവിധ്യവുമാര്‍ന്ന ജീവജാലങ്ങളെ കണ്ടെത്തിയിരിക്കുന്നത്. . കെന്നത്ത് ആന്‍ഡേഴ്‌സണ്‍ നാച്വര്‍ സൊസൈറ്റിയും എഎന്‍സിഎഫും തമിഴ്‌നാട് വനംവകുപ്പും ചേര്‍ന്നു നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

അപൂര്‍വ്വ സ്പീഷീസിലുള്ള ജീവികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉലകനാഥന്‍ ഈ ഭാഗത്ത് ചെക്ക് പോസ്റ്റ് ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തിരുന്നു. ഇതിനു പുറമേ നിരീക്ഷണത്തിനായി കാവല്‍ക്കാരെയും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാലും ഹൂസുര്‍ വനത്തിന്റെ ഈ മേഖലകളില്‍ എല്ലാ നിയമങ്ങളും ലംഘിച്ച് ചിലര്‍ അതിക്രമിച്ചു കയറുന്നതായി വനംവകുപ്പ് ഉദ്യോസ്ഥര്‍ പറയുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യക്കുപ്പികളും നിക്ഷേപിക്കുന്നതു മൂലം പ്രദേശം വന്‍തോതില്‍ മലിനീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

വാഹനങ്ങളുടെ ഉച്ചത്തിലുള്ള ഹോണും പാട്ടും ഇവിടങ്ങളിലെ വന്യജീവികളെ ദോഷമായി ബാധിയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ അപൂര്‍വയിനം ജീവജാലങ്ങളുടെ സംരക്ഷണം പരിസ്ഥിതി സ്നേഹികളുടെ മാത്രം ഉത്തരവാദിത്വമല്ല, സമൂഹത്തിന്റെ മുഴുവന്‍ ചുമതലയാണെന്ന് തിരിച്ചറിയുമ്പോഴെ യഥാര്‍ത്ഥ വന്യജീവി സംരക്ഷണം സാധ്യമാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+