വനിതാ കോളെജില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം
ആലുവ: നഗരത്തിലെ വനിതാ കോളെജിനുള്ളില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ കല്ലെറിഞ്ഞ് തുരത്തി. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തടം സ്വദേശിയായ യുവാവിനെ പൊലീസ് തിരയുന്നു. യുവാവ് വന്ന സ്‌കൂട്ടറിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു യുവാവ് സ്‌കൂട്ടറില്‍ ക്യാംപസിനകത്തു കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ പുറത്തേക്ക് പോകവെ മുണ്ടും ഷര്‍ട്ടും ധരിച്ച് ക്യാമ്പസിനുള്ളിലെത്തിയ യുവാവ് പെടുന്നനെ വിവസ്ത്രനാവുകയായിരുന്നു.
ഇതുകണ്ട വിദ്യാര്‍ഥിനികള്‍ ഇയാളെ കല്ലെറിഞ്ഞ് ഓടിച്ചു. സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാര്‍ട്ടാവത്തതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി സ്‌കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തു. സ്‌കൂട്ടര്‍ റജിസ്റ്റര്‍ ചെയ്തതു വ്യാജ വിലാസത്തിലാണെന്ന് സൂചനകളുണ്ട്്.
പറവൂര്‍ ജോയിന്റ് ആര്‍ടി ഓഫിസില്‍ നടത്തിയ അന്വേഷണത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടം സ്വദേശി മിഥിലജിന്റെ പേരിലാണു വാഹനം റജിസ്റ്റര്‍ ചെയ്തതെന്നു കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാളെ കണ്ടെത്താനായില്ല.












Click it and Unblock the Notifications