കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7.6 ലക്ഷവുമായി എടിഎം യന്ത്രം അടിച്ചുമാറ്റി

  • By Ajith Babu
Google Oneindia Malayalam News

ATM
മുംബൈ: പുനെയില്‍ 7.60 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന എടിഎം യന്ത്രം മോഷ്ടിച്ചുകൊണ്ടുപോയി. ചിഖാലിയിലെ പൂര്‍ണാനഗറില്‍ പ്ലാസാ കെട്ടിടത്തിലെ യൂനൈറ്റഡ് ബാങ്ക് എ.ടി.എം ആണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ കടത്തിയത്. കള്ളന്‍മാര്‍ സിസിടി വി, അലാറം എന്നിവയിലേക്കുള്ള വയറുകളും യന്ത്രത്തിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ച ശേഷമാണ് എ.ടി.എം മെഷിന്‍ കടത്തിയത്.

കവര്‍ച്ചക്കാരെ കുറിച്ച സൂചനകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 800 കിലൊ ഭാരമുള്ള യന്ത്രം കടത്താന്‍ കുറഞ്ഞത് അഞ്ചു പേരെങ്കിലും വേണമെന്ന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ മോഹന്‍ ധൂലെ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെങ്കിലും ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

2009 ഒക്ടോബറില്‍ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ എടിഎം മോഷണം പോയിരുന്നു. 400 കിലോ ഭാരം വരുന്ന യന്ത്രത്തിനുള്ളില്‍ അന്ന് ഒന്നരലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയ്ക്കാണ് ഒരു എടിഎം യന്ത്രത്തിന്റെ വില.

English summary
Thieves stole an automated teller machine (ATM) weighing about 800kg and containing Rs760,000 (Dh62,000) from a bank in Purna Nagar, Pune, on Monday.This is the second such incident for the United Bank of India in Pune, its 500kg ATM containing Rs105,000 in the Kasarwadi area was also stolen by thieves in October 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X