കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിടിഇ വേഷത്തില്‍ ജോലി തട്ടിപ്പ്: ഒരാള്‍ പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

മുംബൈ: ടിടിഇ ചമഞ്ഞ് ജോലി വാഗ്ദാനം നടത്തി ഒട്ടേറെ ആളുകളെ പറ്റിച്ച കങ്കാവ്‌ലി സ്വദേശി തത്തന്‍ വിഷ്ണു കാംബ്ലെയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊങ്കണ്‍ പാതയിലെ രാജാപ്പൂര്‍ സ്റ്റേഷനില്‍ ടിടിഇ യുടെ വേഷത്തില്‍ കറങ്ങുകയായിരുന്നു ഇയാള്‍.

ടിടിഇ, ട്രാക്ക്മാന്‍ ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. 80,000 രൂപ വീതമാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. മലയാളികളും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആണ് തട്ടിപ്പു നടത്തിയതെന്ന് സംശയിക്കുന്നു. താവ്‌ഡെ എന്ന റയില്‍വേ ഉദ്യോഗസ്ഥന്‍ തട്ടിപ്പു നടത്താന്‍ തന്നെ സഹായിച്ചിരുന്നതായി കാംബ്ലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ രാജാപ്പൂര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

English summary
Railway protection force arrested Ratan Vishnu Kamble for cheating many persons by offering job in railway. He pretented as TTE and cheated them by taking Rs.80,000 from each person.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X