Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് 12,000 പേരെ നിയമിക്കും

മൈസൂര്‍: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് രണ്ടാംപാദത്തില്‍ പുതുതായി 12,000 പേരെ നിയമിക്കുമെന്ന് അറിയിച്ചു. നിലവില്‍ കമ്പനിയ്ക്ക് 1.33 ലക്ഷം ജീവനക്കാരാണ് ഉള്ളത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 45,000 പേരെ ജോലിയ്‌ക്കെടുക്കുമെന്ന് ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ പാദത്തില്‍ 12,000 പേരെ നിയമിയ്ക്കുന്നത്. ഇതില്‍ 26,000 പേരെ വിവിധ ക്യാംപസുകളില്‍ നിന്ന് തിരഞ്ഞെടുത്തു കഴിഞ്ഞു. കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ക്രിസ് ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയി ച്ചത്.

ഇന്‍ഫോസിസ് ഈ സാമ്പത്തിക പാദത്തില്‍ 15.76 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 1,722 കോടിയായിരുന്നു. ഈ വര്‍ഷം 7,000 ജീവനക്കാരാണ് ഇന്‍ഫോസിസിന്റെ പടിയിറങ്ങുന്നത്.

ഇന്‍ഫോസിസിലെ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുന്നതും കമ്പനിയുടെ പരിഗണനയിലാണ്. ഓഫ്‌ഷോര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10-12 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും ഓണ്‍സൈറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍ 2-3 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനുമാണ് ഇന്‍ഫോസിസ് ആലോചിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+