പാക് പൗരന്റെ ഹൃദയമിടിപ്പിന് ഇനി ഇന്ത്യന്‍ താളം
ചെന്നൈ: അത്യാസന്ന നിലയില്‍ ചികിത്സ തേടിയെത്തിയ പാകിസ്താന്‍ പൗരനില്‍ ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്തിയത് ഇന്ത്യക്കാരന്റെ ഹൃദയം. ഹൃദയ വൈകല്യം ബാധിച്ച പാകിസ്താന്‍കാരനായ റിയാസ് മുഹമ്മദ് പല രാജ്യങ്ങളിലും നടത്തിയ ചികിത്സ കൊണ്ട് പ്രയോജനമൊന്നുമുണ്ടാവാതെ വന്നപ്പോഴാണ് ചെന്നൈയിലെത്തുന്നത്.
ഹൃദയം മാറ്റി വയ്ക്കുന്നതു മാത്രമേ ഗുണം ചെയ്യൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ജൂലായ് 10 ന് അപകടത്തില്‍ മരിച്ച 30 കാരനായ മകന്റെ ഹൃദയം ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറാണെന്ന വാര്‍ത്ത റിയാസിന് രക്ഷയാവുകയായിരുന്നു.
പെരുമ്പാക്കം ഗ്ലോബല്‍ ആശുപത്രിയില്‍ നിന്ന് യുവാവിന്റെ ഹൃദയം അരമണിക്കൂറിനകം 35 കിലോമീറ്റര്‍ ദൂരെയുള്ള മുഗേപ്പേറിലെ ഫ്രോണ്ടിയര്‍ ആശുപത്രിയില്‍ എത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
റിയാസിന്റെ നിലയില്‍ നല്ല മാറ്റമുണ്ടെന്ന് ഒപ്പമുള്ള ഇളയ മകള്‍ ഹസീന പറഞ്ഞു. ദുബയ് കേന്ദ്രീകരിച്ചുള്ള വ്യവസായ ശൃംഖലയുടെ ഉടമയാണ് റിയാസ് മുഹമ്മദ്.












Click it and Unblock the Notifications