കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നാല് മരണം

  • By Ajith Babu
Google Oneindia Malayalam News

വേങ്ങര: മലപ്പുറം കണ്ണമംഗലം ഊരകം മലയില്‍ ക്രഷര്‍ നിര്‍മാണത്തിനു കെട്ടി ഉയര്‍ത്തിയ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു നാലു തൊഴിലാളികള്‍ മരിച്ചു. അഞ്ചു പേര്‍ സ്ലാബ് തകര്‍ന്നു വീഴുന്നതിനിടെ രക്ഷപെട്ടു.

ബംഗാള്‍ സ്വദേശി ബക്കര്‍ സദല്‍ (27), തിരുവമ്പാടി മരഞ്ചാട്ടി സ്വദേശി പാപ്പച്ചന്‍ (60), താമരശേരി സ്വദേശി മുത്തു (40), ചുണ്ടത്തുപൊയില്‍ സ്വദേശി ശ്രീനിവാസന്‍ (40) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കിളിനക്കോട് കരിങ്കല്‍ ക്രഷര്‍ യൂണിറ്റിലായിരുന്നു അപകടം.

രണ്ട് അടിയോളം വീതിയും ആറ് മീറ്ററോളം ഉയരവമുള്ള കോണ്‍ക്രീറ്റ് ഭിത്തിയാണ് നിര്‍മ്മാണത്തിലിരുന്ന കെട്ടിടഭാഗത്തിന് മുകളിലേക്ക് തകര്‍ന്നു വീണത്. ശക്തമായ മഴ പെയ്തതോടെ ജോലി നിര്‍ത്തി തൊഴിലാളികള്‍ സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിക്കരികിലേക്കു മാറിനില്‍ക്കവെ പൊടുന്നനെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു.

കണ്ണയത്തു ബാവ എന്നയാളുടേതാണു നിര്‍മാണത്തിലിരിക്കുന്ന ക്രഷര്‍. ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റി ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു സ്ലാബ് മുറിച്ച് ഇവരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

English summary
Four workers who were trapped beneath the wall of a rock crushing unit, which collapsed on Saturday night, were reported to be dead on Sunday. The bodies of the 4 workers were taken out of the debris on Sunday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X