കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസി നിയമനത്തില്‍ ഇടപെട്ടിട്ടില്ല:കുഞ്ഞാലിക്കുട്ടി

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുസ്‌ലീം ലീഗ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.

വി.സി നിയമനം നടപടിക്രമമനുസരിച്ച് നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് അധ്യാപകനായ ഡോക്ടര്‍ വി.പി.അബ്ദുല്‍ ഹമീദിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി തള്ളിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഇതിനൊപ്പം തന്നെ വിസി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നവരുടെ പട്ടിക മുഖ്യമന്ത്രി മരവിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച പി.കെ. അബ്ദുല്‍ ഹമീദിന്റെ പേര് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെട്ടിമാറ്റിയെന്നത് തെറ്റായ വാര്‍ത്തയാണെന്നും സര്‍ക്കാര്‍ നിര്‍ദേശം സംബന്ധിച്ച് നിയമോപദേശം തേടുമെന്നും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നേരത്തേ പറഞ്ഞിരുന്നു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചയാളുടെ അര്‍ഹത നിയമക്കുരുക്കിലായതോടെ മുസ്‌ലിം ലീഗിലും ആശയക്കുഴപ്പം തലപൊക്കുകയാണ്.

ലീഗ് അനുകൂലിയായ ഒരാളെ അനായാസം വി.സിയാക്കാനുള്ള അവസരം കാര്യങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാതെ നഷ്ടപ്പെടുത്തിയതില്‍ ലീഗുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വി.സിയെ നിര്‍ണയിക്കാനുള്ള യോഗത്തില്‍ മുന്‍ പിഎസ്‌സി അംഗമായ ഡോക്ടര്‍ വി.പി. അബ്ദുല്‍ഹമീദിന്റെ പേര് ചീഫ് സെക്രട്ടറി പി. പ്രഭാകരനാണ് നിര്‍ദേശിച്ചത്. യുജിസി പ്രതിനിധിയായ കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സയ്യിദ് ഇക്ബാല്‍ ഹസ്‌നൈന്‍ ഇതിനെ പിന്താങ്ങുകയും ചെയ്തു.

എന്നാല്‍ പിഎസ്‌സി അംഗമായിരുന്ന ഒരാള്‍ക്ക് അന്യസംസ്ഥാന പിഎസ്‌സിയിലോ യു.പി.എസ്.സിയിലോ അംഗമോ ചെയര്‍മാനോ ആകുന്നതിന് മാത്രമേ നിയമം അനുവദിക്കുന്നുള്ളൂവെന്ന് സെനറ്റ് പ്രതിനിധിയും യോഗത്തിലെ ഏക പ്രതിപക്ഷ അംഗവുമായ അഡ്വക്കേറ്റ് സി.എച്ച് ആഷിഖ് ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനമെടുക്കുന്നത് മാറ്റിവെക്കേണ്ടിവന്നത്.

സ്‌കൂള്‍ അധ്യാപകനായിരുന്നയാളെ വൈസ്ചാന്‍സലറാക്കാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ പ്രചാരണം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ ലീഗ് നേതാക്കള്‍ക്കായില്ലെന്നും അക്കാദമിക രംഗത്ത് ധാരാളം പ്രതിഭകളുണ്ടായിട്ടും അവരെയാരെയും പരിഗണിക്കാഞ്ഞതെന്തെന്ന ചോദ്യവുമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

അതിനിടെ ഉത്തരേന്ത്യയില്‍ ചില സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായി മുന്‍ പിഎസ് സി അംഗങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരം ലീഗ് നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇക്കാര്യം ശരിയാണെങ്കില്‍ തങ്ങളുടെ നിലപാടിനെ അതുവെച്ച് ന്യായീകരിക്കാനാണ് ലീഗ് ശ്രമം.

English summary
Kerala Industries minister P K Kunhalikutty said Saturday that Muslim League has not interfered with the appointment of vice chancellor in Calicut University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X