Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂര്‍ പീഡനം: ഇനിയും പഠിയ്ക്കണമെന്ന് കുട്ടി

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനരയായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടി കോടതിയ്ക്കു നല്‍കിയ മൊഴിയില്‍ 180ല്‍ ഏറെ ആളുകള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. 23സംഘങ്ങളെക്കുറിച്ച് കുട്ടി വ്യക്തമായ വിവരം നല്‍കിയിട്ടുണ്ട്.

ഒറ്റ ദിവസം കൊണ്ട് ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൊഴി 68പേജുകളുണ്ട്. തന്നെ പീഡിപ്പിച്ച നൂറ്റി എണ്‍പതോളെ പേരെക്കുറിച്ചും പെണ്‍കുട്ടി വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. തന്നെ അസന്മാര്‍ഗികനടപടികള്‍ക്കായി പ്രേരിപ്പിച്ച പിതാവിന്റെ ആദ്യം മുതലുള്ള രീതികളും കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് തന്നെ ആദ്യമായി ഒരാള്‍ക്ക് വിറ്റതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പിന്നീട് തന്നെ പലര്‍ക്കായി നല്‍കാനായി കൊണ്ടുപോയ ഹോട്ടലുകള്‍, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍ എന്നീ കേന്ദ്രങ്ങളെക്കുറിച്ചെല്ലാം പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. മൊഴിനല്‍കിക്കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കണമെന്നും സ്്കൂളില്‍ പോകണമെന്നുമാണ് തനിയ്ക്കാഗ്രഹമെന്ന് കുട്ടി പറഞ്ഞിടത്തോളം വരെയാണ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

2009 മെയ് മുതല്‍ 2011 ജനുവരി വരെ പലരും തന്നെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. പലതരത്തിലുള്ള പീഡനങ്ങളെക്കുറിച്ച് കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്, ചിലര്‍ തന്റെ ശരീരം കീറിമുറിച്ചാണ് സന്തോഷിച്ചതെന്നാണ് കൂട്ടി പറഞ്ഞത്.

പലര്‍ക്കുമുന്നിലും വഴങ്ങിക്കൊടുക്കാന്‍ മടിച്ചപ്പോള്‍ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തിയതും തന്നെ വില്‍ക്കുന്നതിനെ എതിര്‍ത്ത അമ്മയെ പിതാവ് നിശബ്ദയാക്കിയതും, പലേടത്തേയ്ക്കും പോകാന്‍ മടിച്ചപ്പോള്‍ അനിയനെ പിതാവ് കാലില്‍ക്കെട്ടിത്തൂക്കിയിട്ട് തല്ലുന്നതുമെല്ലാം കുട്ടി വ്യക്തമായി വിവരിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+