പുട്ടപര്‍ത്തി: പുട്ടപര്‍ത്തിയിലെ സത്യസായിബാബയുടെ പ്രശാന്തിനിലയത്തിലെ സ്വകാര്യമുറിയില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും കണ്ടെടുത്തതിന് പുറമേ വിലയേറിയ സുഗന്ധദ്രവ്യങ്ങളുടെ വന്‍ശേഖരം കണ്ടെത്തി. ഇതില്‍ മിക്കതും വിദേശനിര്‍മ്മിതമാണ്. സുഗന്ധദ്രവ്യങ്ങള്‍ക്കു പുറമേ വിദേശ നിര്‍മ്മിത ഷേവിങ് കിറ്റുകള്‍, ഷാംപു, വാച്ചുകള്‍, ടോയ്‌ലറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയും സായിബാബയുടെ ശേഖരത്തിലുണ്ടായിരുന്നു.
ഇവയൊക്കെ ബാബയ്ക്ക് ആരാധകര്‍ സമ്മാനിച്ചതാണെന്നാണ് അനുയായികള്‍ പറയുന്നത്. സമ്മാനം സ്വീകരിക്കാറുണ്ടായിരുന്നെങ്കിലും ബാബ ഒരിക്കലുമത് സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാറില്ലായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
മരണം വരെ ട്രസ്റ്റ് അംഗങ്ങളെയോ കുടുംബാംഗങ്ങളെയോ സ്വകാര്യ അറയിലേയ്ക്ക് പ്രവേശിപ്പിക്കാന്‍ ബാബ അനുവദിച്ചിരുന്നില്ല. ബാബയുടെ സന്തതസഹചാരിയായ സത്യജിത്തിനു മാത്രമേ ഈ അറയിലേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.
Apart from recovering a staggering haul of gold, silver jewellery, diamonds and cash from various rooms during three rounds of inventories, the officials had also stumbled upon interesting personal belongings of Sathya Sai Baba in his Yajur Mandir residence in Prasanthi Nilayam.