Get Updates
Get notified of breaking news, exclusive insights, and must-see stories!

മുങ്ങിയ വരന്‍ മൂന്നാം നാള്‍ പൊങ്ങി; താലികെട്ടി

കോലഞ്ചേരി(എറണാകുളം): വിവാഹനാളില്‍ മുങ്ങിയ വരന്‍ ഒടുവില്‍ മൂന്നാം നാള്‍ പൊങ്ങി, ക്ഷേത്രത്തില്‍വച്ച് വധുവിന് താലികെട്ടി. പള്ളിക്കര സ്വദേശിയായ രതീഷ് (22) ആണ് പത്തനംതിട്ടക്കാരിയായ അപര്‍ണയെ വിവാഹം ചെയ്തത്.

ജൂലൈ 20ന് ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചത്. ചോറ്റാനിക്കരക്ഷേത്രമായിരുന്നു വിവാഹവേദി. എന്നാല്‍ മുഹൂര്‍ത്ത സമയത്ത് വരനും കുടുംബവും എത്താതിരുന്നതോടെ വിവാഹം മുടങ്ങി.

രതീഷും അപര്‍ണയും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് അപര്‍ണ രതീഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജൂണ്‍ 21ന് യുവാവിനെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. തുടര്‍ന്നു കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇതിനിടെ ഇവരുടെ വിവാഹം നടത്താമെന്ന് ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ച് കോടതിയെ അറിയിച്ചതോടെ യുവാവിന് ജാമ്യം ലഭിച്ചു. മുന്‍ നിശ്ചയ പ്രകാരം കഴിഞ്ഞ ബുധനാഴ്ച വധുവും ബന്ധുക്കളും ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയെങ്കിലും വരനെത്തിയില്ല.

വരന്റെ വീടുള്‍പ്പെടുന്ന കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനില്‍ യുവതിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പൊലീസ് അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. അതിനുശേഷം ജൂലൈ 22ന് വെള്ളിയാഴ്ച വിവാഹം നടത്താന്‍ യുവാവ് സമ്മതിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞതോടെ വധുവുമായി വരന്‍ തിടുക്കത്തില്‍ സ്ഥലം വിടാനൊരുങ്ങിയത് അല്‍പനേരം തര്‍ക്കത്തിനിടയാക്കി. വിവാഹം പഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്തശേഷം പോയാല്‍ മതിയെന്ന് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

പുത്തന്‍കുരിശ് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനു വരന്റെ പ്രായം തെളിയിക്കുന്നതിനാവശ്യമായ രേഖ ഹാജരാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+