കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങളുടെ സമ്പാദ്യം; പരിശോധന നീളും

  • By Lakshmi
Google Oneindia Malayalam News

Lal and Mammootty
കൊച്ചി: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്വത്തുക്കള്‍ സംബന്ധിച്ച് ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ആദായനികുതി വകുപ്പിന്റെ മൂന്ന് ഡയറക്ടര്‍ ജനറല്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന പൂരോഗമിക്കന്നത്.

രേഖകളുടെ പരിശോധന ഒരാഴ്ചയിലേറെ നീളുമെന്നാണ് സൂചന. പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞുമാത്രമേ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിടുകയുള്ളു.

താരങ്ങള്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളും സ്വത്തുവകകളും തമ്മില്‍ അന്തരമുണ്ടോ എന്നു പരിശോധിക്കുമെന്നും താരങ്ങളില്‍നിന്നു വിശദീകരണം തേടുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂലൈ 25ന് തിങ്കളാഴ്ചയോടെ പരിശോധന പൂര്‍ത്തിയാവും എന്നാണു സൂചന. തുടര്‍ന്ന് മമ്മൂട്ടിയോടും ലാലിനോടും ഇക്കാര്യത്തില്‍ വിശദീകരണം തേടും. മമ്മൂട്ടിയുടെ മൊഴി റെയ്ഡ് നടന്ന വെള്ളിയാഴ്ച തന്നെ അധികൃതര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിങ് തിരക്കിലായതിനാല്‍ മോഹന്‍ലാലിന് നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ചയോടെ ലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. മമ്മൂട്ടിയില്‍ നിന്നും തിങ്കളാഴ്ച കൂടുതല്‍ വിശദാംശങ്ങള്‍ തേടുമെന്നുമറിയുന്നു.

സിനിമയില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമുള്ള വരുമാനം, ബിസിനസുകള്‍ വിദേശനിക്ഷേപം എന്നിവയിലെല്ലാം അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മോഹന്‍ലാലിന് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കരുതുന്ന കോഴിക്കോട്ടെ വെങ്ങളത്തുള്ള യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സിലും ശനിയാഴ്ച റെയ്ഡ് നടന്നിരുന്നു.

ലാലിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ ആനക്കൊമ്പ് വളരെക്കാലമായി കൈവശമുള്ളതാണെന്ന് ബന്ധപ്പെട്ടവര്‍ ആദായനികുതി വകുപ്പ് അധികൃതരെ അറിയിച്ചു. എന്നാല്‍ ഇതിന്റെ കൈവശാവകാശ രേഖകളൊന്നും ഹാജരാക്കാനായിട്ടില്ലെന്നാണ് വിവരം.

റെയ്ഡിന് പിന്നാലെ താന്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും എല്ലാത്തിനും രേഖകളുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു എന്നാല്‍ മമ്മൂട്ടി ഇതേവരെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

English summary
Income tax sleuths have almost completed the searches they began on Friday in the houses and business establishments of Mohanlal and Mammootty,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X