കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു വര്‍ഷംകൂടി ഭരിയ്ക്കും: യെഡിയൂരപ്പ

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: രാജിക്കു സന്നദ്ധനല്ലെന്നും രണ്ടു വര്‍ഷം കൂടി അധികാരത്തില്‍ തുടരുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ. തന്റെരാജി വാര്‍ത്ത പ്രതീക്ഷിക്കുന്ന പ്രതിപക്ഷം നിരാശരാകേണ്ടി വരുമെന്നും യെഡിയൂരപ്പ പറഞ്ഞു.

മൗറീഷ്യസില്‍ അവധിയാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ലോകായുക്ത റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിനു ലഭിച്ചിട്ടില്ല. അതിനു ശേഷം എല്ലാ അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കും. ലോകായുക്ത ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെയോട് ആദരവുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ കര്‍ണാടകയിലെ ആറു കോടി ജനങ്ങളോടു സര്‍ക്കാരിന്റെ പ്രതികരണം വ്യക്തമാക്കും- യെഡിയൂരപ്പ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ആശങ്കയുണ്ട്. ഫോണ്‍ ചോര്‍ത്തിയതായി ഉറപ്പുണ്ടായിരുന്നുവെങ്കില്‍ ഹെഗ്‌ഡേ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

English summary
Karnataka chief minister B. S. Yeddyurappa on Monday asserted he would continue in his post for the remainder of his term, ruling out his resignation in the wake of the Lokayukta report indicting him in the illegal mining scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X