കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിശ്രുതവരന്റെ ഭരണം; ജയലക്ഷ്മി വിവാദത്തില്‍

  • By Lakshmi
Google Oneindia Malayalam News

PK Jayalakshmi
തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പുമന്ത്രി പികെ ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി നടന്നിട്ടും പഴയ പ്രൈവറ്റ് സെക്രട്ടറി ഓഫീസ് ഭരിക്കുന്നുവെന്ന് പരാതി.

കഴിഞ്ഞ ദിവസങ്ങളിലും മന്ത്രിയുടെ ഓഫീസിലെത്തി പ്രധാന വിഷയങ്ങളില്‍ ഇടപെട്ട ഇയാളുടെ നടപടി വിവാദമായിരിക്കുകയാണ്. പ്രശ്‌നത്തില്‍ ഇടപെടണമെന്നും മന്ത്രിമാരുടെ ഓഫീസുകളിലെ ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നുമുള്ള പരാതി പാര്‍ട്ടിനേതൃത്വത്തിനു മുന്നിലാണ്.

സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസത്തിനുള്ളിലാണ് മന്ത്രിസഭയിലെ ഏക വനിത ജയലക്ഷ്മിയുടെ ജീവനക്കാരില്‍ അഴിച്ചുപണി നടന്നത്. ജയലക്ഷ്മിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായിരുന്ന കോണ്‍ഗ്രസ് വയനാട് ജില്ലാ ഭാരവാഹിയായ ശ്രീകാന്ത് പട്ടയന്റെ സീറ്റാണ് തെറിച്ചിരുന്നത്.

കോണ്‍ഗ്രസ് വയനാട് ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയുമാണ് ശ്രീകാന്ത്. നേരത്തേ തന്നെ ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രിയുടെ ഓഫീസില്‍ ഭരണം നടത്താന്‍ ശ്രീകാന്ത് ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.

വയനാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദത്തിന്റെയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയുടെയും പേരിലാണു ശ്രീകാന്തിനെതിരെ നടപടിയെടുത്തത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെ ഒരാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.

എന്നാല്‍, ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീകാന്ത് സ്ഥാനമൊഴിഞ്ഞിട്ടില്ല. മന്ത്രിയുടെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കണമെന്ന ശ്രീകാന്തിന്റെ ആവശ്യം പരിഗണിച്ചാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനും നീക്കം തുടങ്ങി. പികെ ജയലക്ഷ്മിയുടെ പ്രതിശ്രുതവരനാണ് ശ്രീകാന്ത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X