കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകാലത്തില്‍ പൊലിയുന്ന ചൈനീസ് കോടീശ്വരന്മാര്‍

Google Oneindia Malayalam News

ബെയ്ജിങ്: പണമുണ്ടായിട്ടും വലിയ കാര്യമില്ലെന്നാണ് ചൈനീസ് കോടീശ്വരന്മാരുടെ മരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൈനയിലെ 1.551 കോടി അമേരിക്കന്‍ ഡോളറിലധികം ആസ്തിയുള്ള 72 ഓളം കോടീശ്വരന്മാരില്‍ ഭൂരിഭാഗം പേരും അകാലത്തില്‍ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്.

ഇതില്‍ 15 പേര്‍ കൊല്ലപ്പെടുകയായിരുന്നു. 17 പേര്‍ ആത്മഹത്യ ചെയ്തു, ഏഴു പേര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ 14 പേര്‍ വധശിക്ഷയ്ക്കു വിധേയരായി, 19 പേര്‍ വ്യത്യസ്ത അസുഖം മൂലം പ്രായമെത്തുന്നതിനു മുമ്പേ മരിയ്ക്കുകയായിരുന്നു. ചൈനീസ് പത്രമായ ഷാങ്ഗായി ഡെയ്‌ലിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ ശരാശരി ആയുസ്സ് 48 ആണ്. ഹൃദയസംബന്ധമായ അസുഖവും കാന്‍സറുമാണ് ഭൂരിഭാഗം പേരെയും മരണത്തിലേക്ക് നയിച്ചത്. ചൈനക്കാരുടെ ശരാശരി പ്രായം 70 വയസ്സാണ്.

English summary
73 chines millionaires faced premature deaths, all those who had personal assets more than 1551 crore us dollar, Chinese peoples average life span is 70 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X