കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം വി ജയരാജന് പുതിയ കുറ്റപത്രം നല്‍കും

  • By Lakshmi
Google Oneindia Malayalam News

MV Raghavan
കൊച്ചി: എം.വി ജയരാജനെതിരെയുള്ള കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി പുതിയ കുറ്റപത്രം നല്‍കും. ആദ്യ കുറ്റപത്രം അവ്യക്തമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പുതിയകുറ്റപത്രം തിങ്കളാഴ്ച നല്‍കുമെന്നും കേസില്‍ ജൂലൈ 29ന് എം.വി. ജയരാജന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പാതയോരത്ത് പൊതുയോഗം നടത്തുന്നതിനെതിരെ വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. കോടതിയലക്ഷ്യനടപടി സ്‌റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ജഡ്ജിമാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അടങ്ങുന്ന ചാനല്‍ വാര്‍ത്തകളുടെ സി.ഡി. എതിര്‍കക്ഷിയായ തനിക്ക് ലഭിച്ചില്ലെന്നും ഇത് സ്വാഭാവികനീതിക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരുത്.

എന്നാല്‍, പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോട്ടീസയയ്ക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കോടതികള്‍ക്കെതിരെ നിര്‍ഭയമായി പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനാണ് മടിക്കുന്നതെന്ന് ചോദിച്ചാണ് ജസ്റ്റിസുമാരായ ജെ.എം. പഞ്ചാല്‍, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് നേരത്തേ ജയരാജന്റെ ഹര്‍ജി തള്ളിയത്.

കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തില്‍ വിഷയങ്ങളെല്ലാം ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

English summary
The Kerala High Court has today directed the CPM leader MV Jayarajan to appear in person in connection with the contempt of Court case charged against him. A new chargesheet will be issued to Jayarajan in the case in which the time and venue will be mentioned,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X