കര്‍ണാടകത്തില്‍ അടുത്ത മുഖ്യനാര്?

ഇതിനിടെ പാര്‍ട്ടി തീരുമാനം അംഗീകരിച്ച ബിഎസ് യെഡിയൂരപ്പ നിതിന്‍ ഗഡ്കരിയ്ക്ക് രാജിക്കത്ത് അയച്ചു. ഞായറാഴ്ച യെഡിയൂരപ്പ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയേക്കുമെന്നാണ് സൂചന. 24 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിമതനീക്കങ്ങള്‍ക്ക് വിരാമമിട്ട് പാര്‍ട്ടി നിര്‍ദ്ദേശം സ്വീകരിച്ച് അധികാരത്തില്‍ നിന്നിറങ്ങാന്‍ യെഡിയൂരപ്പ തയ്യാറായത്.
സ്ഥാനമൊഴിയാന്‍ തയ്യാറായെങ്കിലും അടുത്ത മുഖ്യമന്ത്രിയാരാകണമെന്നകാര്യത്തില്‍ യെഡിയൂരപ്പ വാശിപിടിക്കാനാണ് സാധ്യത. തന്റെ അടുത്ത അനുയായിയായ സദാനന്ദഗൗഡയ്ക്കായിരിക്കും അദ്ദേഹം മുന്‍ഗണന നല്‍കുകയെന്നാണ് സൂചന.
യഡിയൂരപ്പ അനുകൂലികളായ വി.എസ്. ആചാര്യയ്ക്കും, ശോഭ കരന്തലജെയ്ക്കും നറുക്കു വീണ് കൂടെന്നുമില്ല. ഗ്രാമവികസന മന്ത്രി ജഗദീഷ് ഷെട്ടറും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഈശ്വരപ്പയും, പാര്‍ട്ടി ഉന്നതന്‍ അനന്തകുമാറിനെയും യഡിയൂരപ്പ പിന്തുണയ്ക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
മികച്ച പ്രതിച്ഛായയുള്ള നിയമന്ത്രി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യെഡിയൂരപ്പയുടെ പിന്‍ഗാമിയാകാന്‍ രംഗത്തുണ്ട്. യെഡിയൂരപ്പയുടെ വാക്കുകള്‍ക്ക് ബിജെപി നേതൃത്വം ഇനിയെത്രമാത്രം പ്രാധാന്യം നല്‍കുമെന്നകാര്യമാണ് അറിയാനുള്ളത്.


Click it and Unblock the Notifications