Get Updates
Get notified of breaking news, exclusive insights, and must-see stories!

വധു കണ്ടെത്തി വരന്‍ ആണല്ലെന്ന്!!

Wedding
ജക്കാര്‍ത്ത: വിവാഹമൂഹുര്‍ത്തത്തില്‍ കെട്ടാനെത്തിയ വരന്‍ പെണ്ണാണെന്നറിയുമ്പോള്‍ എന്തുണ്ടാവും. കോമഡി സിനിമയുടെ ക്ലൈമാക്‌സ് രംഗമാണെന്ന് കരുതിയെങ്കില്‍ തെറ്റി.

ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തിലെ വിവാഹവേദിയില്‍ വെച്ചാണ് വരനായെത്തിയ പെണ്ണിന്റെ കള്ളി പൊളിഞ്ഞത്. മുഹൂര്‍ത്തമടുത്തപ്പോള്‍ ഖുറാന്‍ ചൊല്ലുന്നതിനിടെ വധുവിന്റെ ശബ്ദം കിളിമൊഴിയായി പുറത്തുവന്നതോടെയാണ് വരന്റെ തനിനിറം വെളിവായത്. എന്തായാലും മണിക്കൂറുകള്‍ക്കം വധുവിന്റെ മുന്‍ കാമുകന്‍ വിവാഹം ചെയ്യാന്‍ തയാറായി രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ശുഭാന്ത്യമായി.

ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ നടന്ന വിവാഹചടങ്ങുകള്‍ക്കിടയിലായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. പടിഞ്ഞാറന്‍ ജാവയിലെ വധൂഗൃഹത്തിലായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളാരും വരന്റെ കൂടെ എത്തിയിരുന്നില്ല. വിവാഹത്തിന് വരന്റെ മുഖം മറയ്ക്കുന്നതിനാല്‍ തന്നെ യുവതിയാണെന്ന് മനസിലായില്ല. ഒടുവില്‍ ഖുര്‍ആന്‍ വായനയാണ് വരന്‍ കുടുങ്ങിയത്. തട്ടിപ്പ് മനസ്സിലായതോടെ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

വരനായി എത്തിയ യുവതിക്ക് വധു നുറെയ്‌നിയെ ഏഴുമാസമായി പരിചയമുണ്ടെന്നും വിവാഹം ചെയ്യാന്‍ താത്പര്യം തോന്നിയതിനാലാണ് വരന്റെ വേഷത്തിലെത്തിയതെന്നും പ്രാദേശിക പൊലീസ് മേധാവി കൃഷ്‌നന്ദി പറഞ്ഞു. പുരുഷന്റെ ശരീരപ്രകൃതിയായതിനാലാണ് കള്ളി വരനെ ആരും സംശയിക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ചടങ്ങുകള്‍ അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് വധുവിന്റെ കൂട്ടുകാരായ കിമാന്‍ വിവാഹത്തിന് തയ്യാറാകുകയുമായിരുന്നു. ഇവിടെ സ്വവര്‍ഗലൈംഗികത നിയമവിരുദ്ധമല്ലെങ്കിലും സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+