കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി താഴേക്കു തന്നെ

Google Oneindia Malayalam News

മുംബൈ: ആഗോളവിപണിയിലെ മരവിപ്പും രാജ്യത്തെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാവുമെന്ന ആശങ്കയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയെ ബുധനാഴ്ചയും താഴോട്ടുവലിച്ചു. സെന്‍സെക്‌സ് 18000ലും കുറഞ്ഞ് ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 51.75 പോയിന്റ് നഷ്ടത്തില്‍ 5404.80ലും മുംബൈ ഓഹരി സൂചിക 169.34 കുറഞ്ഞ് 17940.55ലും വില്‍പ്പന അവസാനിപ്പിച്ചു.

ജൂബിലന്റ് ഫുഡ് വര്‍ക്‌സ് ലിമിറ്റഡ്, എല്‍ ആന്റ് ടി, എന്‍ജിനിയേഴ്‌സ് ഇന്ത്യ, തെര്‍മാക്‌സ് ലിമിറ്റഡ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ മൂന്നു ശതമാനത്തിലേറെ താഴ്ന്നു. മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ , എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളും താഴോട്ടുപോന്നത് തിരിച്ചടിയായി.

ശതമാനക്കണക്കില്‍ ലാന്‍കോ ഇന്‍ഫ്രാടെക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മൂല്യത്തില്‍ പത്തുശതമാനത്തോളം വര്‍ധനവുണ്ടായി. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, നാഷണല്‍ അലുമിനിയം, ടാറ്റാ ഗ്ലോബല്‍ ബിവറേജ്, ഇന്ത്യ ബുള്‍ ഫിന്‍ സര്‍വീസ് ഓഹരികളും പ്രതിസന്ധിക്കിടയില്‍ തിളങ്ങി. ബാങ്കിങ് ഓഹരികളെല്ലാം തന്നെ ഇപ്പോള്‍ വാങ്ങാവുന്ന അവസ്ഥയിലാണ്.

English summary
Sensex wednesday slumped below 18,000 mark to its lowest in over six weeks, shedding 169 point due to slowing domestic growth amid weak global trends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X