കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം; ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങി

  • By Ajith Babu
Google Oneindia Malayalam News

Parliament
ദില്ലി: വിലക്കയറ്റം, അഴിമതി, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ന നിര്‍ത്തി തുടര്‍ച്ചയായ രണ്ടാംദിവസവും പ്രതിപക്ഷം പാര്‍ലമെന്റ് നടപടി സ്തംഭിപ്പിച്ചു. പ്രതിപക്ഷ സമ്മര്‍ദം ശക്തമായതോടെ വിലക്കയറ്റ പ്രശ്‌നത്തില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമ്മതിച്ചു.

ബുധനാഴ്ച പതിനൊന്നിന് ലോക്‌സഭയില്‍ ചര്‍ച്ചയാരംഭിക്കും. സമാനമായ ചര്‍ച്ച അടുത്തയാഴ്ച രാജ്യസഭയിലും നടക്കും. എന്നാല്‍ , അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ധാരണയായില്ല. പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബഹളം കാരണം ഇരുസഭയ്ക്കും ചൊവ്വാഴ്ച ചോദ്യോത്തരമടക്കം ഒരു നടപടിയിലേക്കും കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ 12 വരെ സഭ നിര്‍ത്തി. പിന്നീട് രണ്ടുവട്ടം സഭ ചേര്‍ന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് നടപടിയിലേക്ക് കടക്കാനായില്ല. രാജ്യസഭയിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നു. 2ജി അഴിമതി ചര്‍ച്ച ചെയ്യരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ചര്‍ച്ച വേണമെന്നും വെങ്കയ്യ നായിഡു(ബിജെപി) പറഞ്ഞു. ഇതിന് സര്‍ക്കാര്‍ വഴങ്ങിയില്ല. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ 12 വരെ സഭ നിര്‍ത്തി. തുടര്‍ന്ന് ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിനാല്‍ നടപടിയിലേക്ക് കടക്കാനായില്ല. തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചതോടെയാണ് വിലക്കയറ്റം സംബന്ധിച്ച് വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങിയത്.

വിലക്കയറ്റം സംബന്ധിച്ച് വോട്ടെടുപ്പു ചര്‍ച്ച ആവശ്യപ്പെട്ട് ഇടതുപക്ഷം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ടികളുമായി പലവട്ടം ചര്‍ച്ച നടത്തിയശേഷമാണ് 184ാം വകുപ്പ് പ്രകാരം വോട്ടെടുപ്പുചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമ്മതിച്ചത്.

വിലക്കയറ്റം സംബന്ധിച്ച പ്രമേയത്തിന്റെ ഉള്ളടക്കം എന്താവണമെന്ന് പിന്നീട് തീരുമാനിക്കും. എല്ലാ പാര്‍ടികളുടെയും ആശങ്ക ഉള്‍ക്കൊള്ളുന്ന വിധത്തിലാകും പ്രമേയമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ഒഴിവാക്കി കേന്ദ്രം തയ്യാറാക്കിയ ലോക്പാല്‍ ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു.

English summary
Even as Parliament was stalled on Tuesday over inflation and land acquisition, the government and the opposition agreed to have a debate on inflation in the Lok Sabha on Wednesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X