കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബുധനാഴ്ച ക്ലൈമാക്‌സ്

  • By Lakshmi
Google Oneindia Malayalam News

BJP leaderes with Yeddyurappa
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ബുധനാഴ്ച ക്ലൈമാക്‌സ്. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ചൊവ്വാഴ്ച നിയമസഭാകക്ഷിയോഗം ചേരുന്നുണ്ട്. രാജിവച്ച് മുഖ്യമന്ത്രി ബിഎസ് യെഡിയൂപ്പയുടെ നോമിനിയായ ഡി.വി സദാനന്ദ ഗൗഡയ്‌ക്കെതിരെ എതിര്‍പക്ഷത്തുനിന്ന് ജഗദീഷ് ഷെട്ടര്‍ നേതൃസ്ഥാനത്തിനുവേണ്ടി മത്സരിക്കുമെന്നാണ് സൂചന.

എന്നാല്‍ ഇടഞ്ഞുനില്‍ക്കുന്ന ഇരുവിഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ രഹസ്യ വോട്ടെടുപ്പ് നടത്താന്‍വരെ നേതൃത്വം ആലോചിക്കുന്നുണ്ട്. രണ്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലകളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു ഫോര്‍മുല ഇരുകൂട്ടരെയും കൊണ്ട് അംഗീകരിപ്പിക്കാനാണ് ശ്രമം.

സദാനന്ദ ഗൗഡ മുഖ്യമന്ത്രിയും ജഗദീഷ് ഷെട്ടര്‍ ഉപമുഖ്യമന്ത്രിയുമാകുകയെന്നതാണ് ഇതില്‍ ഒരു ഫോര്‍മുല. അതല്ലെങ്കില്‍ ആര്‍. അശോകിനെ മുഖ്യമന്ത്രിയാക്കി മുരുകേഷ് നിരാണിയെ ഉപമുഖ്യമന്ത്രിയാകുകയെന്നതാണ് അടുത്ത ഫോര്‍മുല.

രണ്ട് ഫോര്‍മുലയിലും കെഎസ് ഈശ്വരപ്പ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പദത്തില്‍ തുടരാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിനൊപ്പം തന്നെ മന്ത്രിസഭയിലെ നിര്‍ണായക സ്ഥാനങ്ങള്‍ യെഡിയൂരപ്പ വിഭാഗത്തിന് നല്‍കാമെന്നും പറയുന്നു

ഈ രണ്ട് ഫോര്‍മുലയും അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 121 എംഎല്‍എമാര്‍ വോട്ടെടുപ്പിലൂടെ നേതാവിനെ തിരഞ്ഞെടുക്കേണ്ടിവരും. തിരഞ്ഞെടുപ്പിനോട് യെഡിയൂരപ്പ വിയോജിച്ചാല്‍ പാര്‍ട്ടി പിളരാനുള്ള സാദ്ധ്യതപോലും നിലനില്‍ക്കുന്നുണ്ട്.

യെഡിയൂരപ്പയ്ക്ക് വ്യക്തമായ ഭൂരിപക്ഷം നിയമസഭാ കക്ഷിയിലുണ്ട്. എന്നാലും ജാതി ആയുധമാക്കിയാല്‍ ഇത് മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് എതിര്‍ വിഭാഗത്തിന്റെ പ്രതീക്ഷ.

ഇതിനിടെ തന്റെ സ്ഥാനം തെറിപ്പിച്ച വിവാദമായ ലോകയുക്ത റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് യെഡിയ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ബുധനാഴ്ചയോ വ്യാഴാഴ്ചയോ കോടതി പരിഗണിക്കും.

English summary
With only hours to go before the crucial BJP legislature party meet to pick a new chief minister, central leader Rajnath Singh and senior BJP leaders met at a private hotel here to hammer out a consensus candidate,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X