കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്ത് 6 മുതല്‍ അനിശ്ചിതകാല ബസ് സമരം

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: ആഗസ്ത് 6 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് നടത്താന്‍ ബസ്സുടമകളുടെ സംഘടന തീരുമാനിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരക്ക് വര്‍ധന അപര്യാപ്തമാണെന്നാരോപിച്ചാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഓണേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.

ഇപ്പോഴത്തെ നിരക്ക് വര്‍ധന കെഎസ്ആര്‍ടിസിയെ സഹായിക്കാനാണെന്ന് ബസ്സുടമകള്‍ ആരോപിച്ചു. മിനിമം ചാര്‍ജ് ആറ് രൂപ ആക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ബസ്സുടമകളുടെ സംഘടന അറിയിച്ചു.

വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച നടന്ന മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ബസ്സുടമകളുടെ സംഘടന സമരം പ്രഖ്യാപിക്കുകയായിരുന്നു

English summary
The private bus operators association have decided to go on a indefinite strike from August 6 onwards. Not satisfied with the government decision to fix the minimum fare at Rs 6 and also in not increasing the fare concession for students, the bus owners association have decided to strike work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X