കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയില്‍ വിപണി തകര്‍ന്നു

Google Oneindia Malayalam News

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റ് വെള്ളിയാഴ്ച തകര്‍ന്ന് തരിപ്പണമായി. 17350.37ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരു സമയത്ത് 700 പോയിന്റോളം താഴ്ന്നുവെങ്കിലും ക്ലോസ് ചെയ്തത് 387.31 പോയിന്റ് നഷ്ടത്തോടെ 17305.87ലാണ്. 5117.70 വരെ താഴ്ന്ന നിഫ്റ്റി 120.55 പോയിന്റ് കുറഞ്ഞ് 5211.25ല്‍ വ്യാപാരം അവസാനിപ്പിച്ചു.

അമേരിക്കന്‍ വിപണി 500 പോയിന്റോളം താഴ്ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബ്ലുചിപ്പ് ഓഹരികള്‍ പോലും ആളുകള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കുകയായിരുന്നു. 20.85 പോയിന്റ് കുറഞ്ഞ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും 25 രൂപയോളം താഴ്ന്ന ടാറ്റ സ്റ്റീലില്‍ നിന്നും നിരവധി പേരാണ് പണം പിന്‍വലിച്ചത്. അമേരിക്കയും യൂറോപ്പും ഉടന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങളാണ് പ്രധാനമായും വിപണിയെ നിയന്ത്രിച്ചത്.

ഈ കൂട്ടക്കുരുതിക്കിടയിലും ഭാരത് പെട്രോളിയം, ഒ.എന്‍.ജി.സി, ഹിന്‍ഡാല്‍കോ, സിപ്ല കമ്പനികള്‍ ചെറിയ നേട്ടമുണ്ടാക്കി. നഷ്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ് ഏറ്റവും മുന്നിലെത്തിയത്. ഒറ്റദിവസം കൊണ്ട് മൂല്യത്തില്‍ 7.39 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. റിലയന്‍സ് കമ്യൂണിക്കേഷനും കെയ്ന്‍ ഇന്ത്യയും സ്റ്റെര്‍ലൈറ്റ് ഇന്‍ഡസും, എച്ച്.സി.എല്ലും തൊട്ടുപിറകിലെത്തി.

തിങ്കളാഴ്ചത്തെ വിപണി നിരീക്ഷിച്ചതിനുശേഷം നിക്ഷേപിക്കാനൊരുങ്ങുന്നതാണ് ബുദ്ധി. ഭാരതി എയര്‍ടെല്‍, യൂനിടെക്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, പെട്രോനെറ്റ് എല്‍.എന്‍.ജി, എച്ച്.ഡി.എഫ്.സി ബാങ്ക്, ജി.എം.ഡി.സി, സി.ഇ.എസ്.സി, ഐഡിയ ഓഹരികള്‍ വിപണി മുന്നോട്ടുനീങ്ങാനുള്ള പ്രവണത കാണിക്കുകയാണെങ്കില്‍ വാങ്ങാവുന്നതാണ്. ദീര്‍ഘകാലനിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ടാറ്റാ സ്റ്റീല്‍ ഒരു നല്ല ഓപ്ഷനാണ്.

English summary
The BSE benchmark Sensex plunged by over 387 points to hit on major sell-off by funds, driven by melting global markets amid fears over the US economy moving towards recession.Panic selling recovered towards the end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X