കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി മന്ദിരം തകര്‍ന്നു

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍മ്മാണത്തിലിരുന്ന കെഎസ്ആര്‍ടിസി മന്ദിരം തകര്‍ന്ന് ഒരു തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സിന്റെ മേല്‍ത്തട്ടാണ് കോണ്‍ക്രീറ്റ് ജോലിയ്ക്കിടെ തകര്‍ന്നു വീണത്.

കൊട്ടാരക്കര സ്വദേശി റാഫി(45)യ്ക്കാണ് പരിക്കേറ്റത്. എന്നാല്‍ മറ്റു തൊഴിലാളികളാരെങ്കിലും ഉള്ളില്‍ കുരുങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ ഷോപ്പിങ് കോംപ്ലക്‌സ് ബി ബ്ലോക്കിന്റെ നാലാം നിലയുടെ മേല്‍ത്തട്ടില്‍ വാര്‍പ്പ് നടക്കുന്നതിനിടെയായിരുന്നു സംഭവം. വാര്‍പ്പിന് താങ്ങു കൊടുത്തിരുന്ന ഇരുമ്പു തൂണിന് വേണ്ടത്ര ബലമില്ലാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈകിട്ട് ആറുമണിയോടെ ആരംഭിച്ച കോണ്‍ക്രീറ്റ് ജോലി അവസാനഘട്ടത്തിലെത്താറായപ്പോഴാണ് വന്‍ശബ്ദത്തോടെ കോണ്‍ക്രീറ്റ് നിലം പൊത്തിയത്. ഈ സമയം ഇരുപതോളം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ലേബര്‍ സപ്ലെ കോണ്‍ട്രാക്ടര്‍ രാജപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.

English summary
KSRTC building collapsed during construction. One person injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X