സ്‌ട്രോസ് കാനെതിരെ ഹോട്ടല്‍ ജോലിക്കാരി വീണ്ടും

താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ കഥ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍പൊതുവേദിയില്‍ വിവരിച്ചിരുന്നു. കാനില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ ബ്രൂക്ലിനിലെ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തിലാണ് അവര്‍ വിവരിച്ചത്.
മെയ് 14ന് ഹോട്ടല്‍ മുറിയില്‍ സ്‌ട്രോസ് കാന്‍ (64) പീഡിപ്പിച്ചു എന്ന ഡയല്ലോയുടെ പരാതിയില്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌ട്രോസ് കാനില്‍നിന്നു പണം തട്ടാനുള്ള നീക്കമായിരുന്നു ഇതെന്നു ബോധ്യമായ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു.
നിലവില്‍ കേസ് തള്ളിക്കളയുന്ന സ്ഥിതിയിലാണ്. കേസ് പുനര്‍ജീവിപ്പിക്കാനായി ഡയല്ലോ പ്രോസിക്യൂട്ടര്‍മാരെ കണ്ട് എട്ടു മണിക്കൂറോളം തന്റെ ഭാഗം വിശദീകരിച്ചിരുന്നു. എന്നാല്‍ അതു ഫലം ചെയ്തില്ല.
ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നു കരുതപ്പെട്ടിരുന്ന ആളായിരുന്നു കാന്‍. എന്നാല്‍ ലൈംഗികാപവാദത്തില്‍പ്പെട്ടതോടെ ഈ സാധ്യത മങ്ങുകയായിരുന്നു. രാഷ്ട്രീയത്തില്‍ തന്നെ തളര്‍ത്താന്‍ എതിരാളില്‍ ഒരുക്കിയ കെണിയായിരുന്നു ലൈംഗികഅപവാദമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു












Click it and Unblock the Notifications