Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുങ്ങിയത് വെള്ളമടിച്ചെത്തിയ 67 പൈലറ്റുമാര്‍

ദില്ലി: മദ്യപിച്ച് വിമാനം പറപ്പിയ്ക്കാനെത്തിയ 67 പൈലറ്റുമാരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പിടികൂടിയതായി കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. 2009 ജനുവരി മുതല്‍ 2011 ജൂണ്‍ വരെയുള്ള കണക്കാണിത്. ഇതില്‍ മൂന്നിലൊന്നു പേരും ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരാണ്. വിമാനം പറത്തുന്നതിനു മുന്‍പു നടത്തുന്ന 'പ്രീ ഫ്‌ളൈറ്റ് ആള്‍ക്കഹോള്‍ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്.

ജെറ്റ് ലൈറ്റ് (9), കിങ് ഫിഷര്‍ (10), ഇന്‍ഡിഗോ (10), സ്‌പൈസ് ജെറ്റ് (8), എന്‍എസിഐഎല്‍(6), ഗോ എയര്‍ (2), അലൈന്‍സ് എയര്‍ (1), എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് (1) എന്നിവയിലെ പൈലറ്റുമാരെയും പിടികൂടിയിട്ടുണ്ട്. 2009 ല്‍ 33 പേരും 2010 ല്‍ 23 പേരും 2011 ല്‍ 11 പേരുമാണു മദ്യപിച്ചതായി കണ്ടെത്തിയത്.

എല്ലാ വിമാന ജോലിക്കാരെയും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്ന് എഴുതിതയാറാക്കിയ മറുപടിയിലൂടെ മന്ത്രി ലോക്‌സഭയെ അറിയിച്ചു. പൈലറ്റുമാര്‍ക്കെതിരേ നടപടി സ്വീകരിക്കും. ആദ്യഘട്ടത്തില്‍ മൂന്നു മാസത്തേക്ക് ഇവരുടെ ലൈസന്‍സ് റദ്ദാക്കും. വിമാനം പറത്തല്‍ ജോലിയില്‍ നിന്നു താത്കാലികമായി മാറ്റും. വീണ്ടും പിടികൂടിയാല്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+