ഹസാരെയുടെ സമരത്തിന് അനുമതിയില്ല

സമരത്തിന് 22വ്യവസ്ഥകളാണ് ദില്ലി പൊലീസ് മുന്നോട്ട് വച്ചിരുന്നത്. ഇതില്‍ 16എണ്ണം അംഗീകരിയ്ക്കാന്‍ ഹസാരെയുടെ സംഘം തയാറായി. എന്നാല്‍ മൂന്ന് ദിവസം മാത്രമേ സമരം നടത്താവു, സമരസ്ഥലത്ത് 5000 പേരെ മാത്രമേ ്അനുവദിയ്ക്കൂവന്നുമുള്ള ദില്ലി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ ഹസാരെ തയാറായില്ല. ഇതോടെയാണ് സമരത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ദില്ലി പൊലീസിന്റെ പ്രഖ്യാപനം വന്നത്.
ദില്ലി പൊലീസിന് നല്‍കിയ മറുപടിയില്‍ തനിക്ക് 30ദിവസം സത്യഗ്രഹമിരിക്കണമെന്നാണ് ഹസാരെ പറഞ്ഞിരുന്നത്. മാത്രമല്ല, 5000ത്തില്‍പ്പരമാളുകള്‍ സത്യഗ്രഹത്തില്‍ സംബന്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സത്യഗ്രഹത്തിന് അനുമതിയില്ലെന്ന് ദില്ലി പൊലീസിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ധര്‍മേന്ദ്ര സിങാണ് ഉത്തരവിറക്കിയത്. സമരത്തിന് മുന്നോടിയായി ജയ്പ്രകാശ്‌നാരായണ്‍ പാര്‍ക്കില്‍ ദില്ലി പൊലീസ് 144 പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഹസാരെയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്.
പൊലീസിന്റെ അനുമതിയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഹസാരെ ടീം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തി. നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ഹസാരെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications