ടാഗോര്‍ ചിത്രം: പ്രോ വൈസ്ചാന്‍സിലര്‍ കുടുങ്ങും?
കൊല്‍ക്കത്ത: ടാഗോറിന്റെ ചിത്രങ്ങള്‍ അനുമതിയില്ലാതെ വിദേശത്തേയ്ക്കു കൊണ്ടു പോയെന്ന് ആരോപണം. വിശ്വഭാരതിയുടെ പ്രോ വൈസ് ചാന്‍സിലറായ ഉദയനാരായണ്‍ സിങ് 1500 പെയിന്റിങ്ങുകള്‍ അനുമതിയില്ലാതെ വിദേശത്തേയ്ക്കു കൊണ്ടു പോയെന്നാണ് പരാതി.
പ്രമുഖ ഭാഷാപണ്ഡിതനായ സിങ് താന്‍ ടാഗോറിനേയും വിശ്വഭാരതിയേയും പറ്റിയുള്ള കാര്യങ്ങളുടെ പ്രചാരണാര്‍ഥമാണ് പെയിന്റിങ്ങുകള്‍ വിദേശത്തു കൊണ്ടു പോയതെന്നു പറയുന്നു. വിദേശ സന്ദര്‍ശനത്തിനു ശേഷം അവ മടക്കിനല്‍കിയെന്നും സിങ് വിശദീകരിക്കുന്നു.
എന്നാല്‍ ടാഗോറിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് 15 ലക്ഷം രൂപ നല്‍കണമെന്നു കാണിച്ച് രവീന്ദ്ര ഭവനത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ നിലഞ്ചന്‍ ബാനര്‍ജി സിങ്ങിന് കത്തയച്ചു. എന്നാല്‍ ചിത്രങ്ങള്‍ വാണിജ്യപരമായ കാര്യത്തിനല്ല താന്‍ ഉപയോഗിച്ചതെന്നും അതിനാല്‍ പണം നല്‍കേണ്ട കാര്യമില്ലെന്നുമാണ് സിങ്ങിന്റെ വിശദീകരണം.
എന്തായാലും സിങ്ങിനെ പോലെ പണ്ഡിതനായ ഒരാള്‍ ടാഗോറിന്റെ പെയിന്റിങ്ങുകള്‍ അനുമതിയില്ലാതെ വിദേശത്തേയ്ക്കു കൊണ്ടു പോയത് തെറ്റായി പോയെന്ന് മുന്‍ വൈസ് ചാന്‍സിലറായ റേ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications