കാമുകിയുടെ ഗര്‍ഭമലസിപ്പിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചശേഷം ഗള്‍ഫിലേക്കു കടന്ന പ്രതി ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍.
നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്തവാളത്തില്‍ വച്ചാണ് എലത്തൂര്‍ സ്വദേശി ധനേഷ്(35) അറസ്റ്റിലായത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ധനേഷിനെ അറസ്റ്റുചെയ്തത്. വലിയതുറ പൊലീസിനു കൈമാറിയ പ്രതിയെ പിന്നീട് നടക്കാവ് പൊലീസിനു വിട്ടു കൊടുത്തു.
വഞ്ചിതയായതില്‍ മനംനൊന്ത് 2010 ജൂലൈ ആറിനു തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി നഗരത്തിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണു ധനേഷിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.
എലത്തൂരില്‍ ധനേഷിന്റെ ഉടമസ്ഥതയിലുള്ള മരുന്നുകടയില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടിയെന്നു പൊലീസ് പറഞ്ഞു.
ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ ധനേഷ് തന്നെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ഇയാള്‍ ഷാര്‍ജയിലേക്കു കടക്കുകയായിരുന്നു.
നടക്കാവ് എസ്‌ഐ മൂസ വള്ളിക്കാടന്‍ വിമാനത്താവള എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ തിരച്ചില്‍ നോട്ടീസാണ് ചൊവ്വാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ധനേഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു.












Click it and Unblock the Notifications