ദില്ലി:ആവശ്യമെങ്കില്‍ അണ്ണാ ഹസാരെ നിരാഹാര സമരം സമരം നീട്ടുമെന്ന് കിരണ്‍ ബേദി അറിയിച്ചു. ആരോഗ്യമുള്ളിടത്തോളം നാള്‍ അണ്ണാ ഹസാരെ നിരാഹാരം നടത്തും. ഹസാരെ പൂര്‍ണ്ണ ആരോഗ്യവാനാണ്. അനിശ്ചിത കാല നിരാഹാരം എന്നതിന്റെ അര്‍ഥം മരണം വരെയുള്ള നിരാഹാരം എന്നല്ലെന്നും കിരണ്‍ ബേദി വ്യക്തമാക്കി.
അഴിമതിയെ തുടച്ചു നീക്കുക എന്നതാണ് ഹസാരെയുടെ സമരത്തിന്റെ അന്തിമ ലക്ഷ്യം. അല്ലാതെ സമരത്തെ പൗരസമൂഹത്തിന്റെയോ സര്‍ക്കാറിന്റെയോ ജയപരാജയമായി കാണേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
ഹസാരെയ്ക്ക് ചികിത്സാ സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കിരണ്‍ ബേദി വ്യക്തമാക്കി. ഡോ നരേഷ് ടെഹ്‌റാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ഹസാരെയെ പരിശോധിക്കുന്നത്.
Anna Hazare will leave the Tihar jail on Thusday afternoon and is likely to visit the Raj Ghat before starting his hunger strike for Jan Lokpal at the Ramlila Ground after 3 pm, his aide Kiran Bedi said on Wednesday night. Bedi said the government should get a fresh Lokpal Bill introduced in Parliament and have it passed "in accordance with aspirations of the people