'ബി' നിലവറ തുറക്കുന്നതില്‍ തെറ്റില്ല: ജ്യോതിഷികള്‍

ബി നിലവറകള്‍ തുറക്കുന്ന കാര്യത്തില്‍ ഹൈന്ദവ സംഘടനകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിഷത്ത് പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ പറഞ്ഞു.
'ബി' നിലവറ തുറന്നാല്‍ മാത്രമേ ദേവന്റെ അമൂല്യമായ സ്വത്തുക്കളെക്കുറിച്ച് മറ്റെന്തെങ്കിലും സന്ദേശമുണ്ടോ എന്ന് അറിയാന്‍ കഴിയൂ. ഈ അറയില്‍ ക്ഷേത്രസംബന്ധിയായ ഗ്രന്ഥ രേഖകള്‍ ഉണ്ടായെന്നുവരാം. അറകള്‍ തുറന്നാല്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമെന്ന് പറയുന്നതില്‍ യാതൊരടിസ്ഥാനവുമില്ല- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ നടന്നിരിക്കുന്ന ദേവപ്രശ്‌നം ശരിയായ രീതിയിലല്ല മുന്നോട്ടു പോയതെന്നും മോഹന്‍ദാസ് പണിക്കര്‍ ആരോപിച്ചു.
ദേവപ്രശ്‌നത്തിന് മുന്‍കൈ എടുക്കേണ്ടത് ദേവസ്വം ചെയര്‍മാനും ഊരാളന്‍മാരുമാണ്. പക്ഷേ ഇവിടെ ക്ഷേത്രം തന്ത്രിയുടെ നിയന്ത്രണത്തിലാണ് ദേവപ്രശ്‌നം നടന്നത്. ദേവപ്രശ്‌നത്തിന്റെ വിവരണങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തിയിട്ടുമില്ല.
ക്ഷേത്രസ്വത്തുക്കള്‍ അവിടെ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ക്ഷേത്രാചാരങ്ങളില്‍ അറിവുള്ളവരെവേണം ദേവസ്വംവകുപ്പ് ഏല്‍പ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications