ബി നിലവറ തുറക്കരുതെന്ന് രാജകുടുംബം

ദേവപ്രശ്‌നത്തില്‍ ബി നിലവറ തുറന്നാല്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രഅറകളിലെ സമ്പത്ത് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികളുമായി സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധ സമിതി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു. മൂല്യനിര്‍ണയപരിശോധനയ്ക്ക് ദേവപ്രശ്‌നം തടസമല്ലെന്നാണ് വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ സിവി ആനന്ദബോസ് പറഞ്ഞത്. ദേവപ്രശ്‌നവും അറയിലെ സമ്പത്ത് തിട്ടപ്പെടുത്തുന്നതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അറ തുറക്കരുത് എന്ന് സുപ്രീംകോടതി പറഞ്ഞാലേ അതില്‍ നിന്ന് പിന്‍തിരിയാനാവുകയുള്ളൂ. കോടതിയുടെ ഉദ്യോഗസ്ഥരെന്ന നിലയിലാണ് വിദഗ്ദ്ധ സമിതിയിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമിതിക്ക് കേസുമായി ബന്ധമില്ലാത്തതിനാല്‍ ദേവപ്രശ്‌നവും അതില്‍ കണ്ടെത്തിയ കാര്യങ്ങളും നോക്കേണ്ട കാര്യമില്ല. അറ തുറക്കുന്നതിനുള്ള രൂപരേഖ പൂര്‍ത്തിയായിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് സമിതി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തുടര്‍ന്ന് ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ സുപ്രീംകോടതിയില്‍ നല്‍കാന്‍ രാജകുടുംബം തയ്യാറെടുത്തിരുന്നു. അറ തുറക്കരുതെന്നുകാണിച്ച് ചില സംഘടനകള്‍ മുഖ്യമന്ത്രിക്കും വിദഗ്ദ്ധ സമിതിക്കും നിവേദനം നല്‍കി. ദേവപ്രശ്‌നത്തില്‍ അറ തുറക്കരുതെന്ന് കണ്ടതിനാല്‍ അത് കോടതിയെ ബോധ്യപ്പെടുത്താനാണ് രാജകുടുംബത്തിന്റെ ശ്രമം.












Click it and Unblock the Notifications