കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവിലയില്‍ ഇടിവ്; കച്ചവടക്കാര്‍ക്ക് പ്രതീക്ഷ

  • By Ajith Babu
Google Oneindia Malayalam News

Gold
കൊച്ചി: റോക്കറ്റ് പോലെ കുതിച്ച സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റദിവസം കൊണ്ട് പവന് 800 രൂപ കുറഞ്ഞ് 20,000 രൂപയായി.

ഗ്രാമിന് 2,500 രൂപയാണ് വ്യാഴാഴ്ചത്തെ വില. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ബുധനാഴ്ച പവന് 400 രൂപ കുറഞ്ഞ് 20,800 രൂപയായിരുന്നു.

ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കയിലെ സാമ്പത്തിക രംഗം മെച്ചപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആഗോള വിപണിയില്‍ വിലയിടിഞ്ഞത്. ഇതോടൊപ്പം നിക്ഷേപകര്‍ ലാഭമെടുത്തതും സ്വര്‍ണത്തിന് തിരിച്ചടിയായി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഔണ്‍സിന് നൂറിലധികം ഡോളറാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 1911 ഡോളറിലെത്തിയ വില ഔണ്‍സിന് 1750 ഡോളറിലെത്തി. റംസാനും ഓണവും വിവഹാസീസണുമെല്ലാം അടുത്തെത്തിയതോടെ സ്വര്‍ണവിലയിലുണ്ടായ ഇടിവ് കൂട്ടുമെന്നാണ് സ്വര്‍ണകച്ചവടക്കാരുടെ പ്രതീക്ഷ.

English summary
Slight decrease in gold prices was recorded in international markets on Thursday. The gold price has reduced by Rs 800 taking the price to Rs 20, 000 per 8 grams. The price per gram is Rs 2, 500.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X