Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയെ ആശുപത്രിയിലേയ്ക്ക് മാറ്റി

Anna Hazare
ദില്ലി: അഴിമതിയ്‌ക്കെതിരെ പതിമൂന്നുദിനങ്ങള്‍ നീണ്ട നിരാഹാരമസമരം നടത്തിയ അണ്ണാ ഹസാരെയെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. വിദഗ്ദ്ധ പരിശോധനകള്‍ക്കായി ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റി ആസ്പത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

പതിനൂന്നുദിവസത്തെ നിരാഹാരസമരത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരഭാരം ഏഴുകിലോഗ്രാം കുറഞ്ഞിട്ടുണ്ട്. നിരാഹാരം അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച പത്തരമണിയോടെ നിരാഹാരസമരം അവസാനിപ്പിച്ചത്.

പച്ചവെള്ളം മാത്രം കുടിച്ച് 12 ദിവസം പിന്നിട്ടപ്പോഴും രാംലീലാ മൈതാനത്തെ വേദിയില്‍ എണീറ്റുനിന്ന് അനുയായികള്‍ക്കു പ്രചോദനവും ഉത്സാഹവും പകരുന്ന ഹസാരെയുടെ മനസ്സിന്റെയും ശരീരത്തിന്റെയും തന്റേടം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

74 വയസ് പിന്നിട്ട ഒരാളെ സംബന്ധിച്ചിടത്തോളം ഇതു വിസ്മയകരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു

48 മണിക്കൂര്‍ നിരാഹാരം തന്നെ സാധാരണക്കാരെ തളര്‍ത്തുന്നതാണ്. എന്നാല്‍ ഉത്തരവാദിത്തബോധത്തിന്റേതായ മനക്കരുത്താണു ഹസാരെയെ നയിക്കുന്നത്. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ അതു ബോധ്യമാകുമെന്ന് അദ്ദേഹത്തെ നിരീക്ഷിച്ചിരുന്ന സംഘത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

യോഗയും മിതഭക്ഷണവും ശീലമാക്കിയയാളാണ് ഹസാരെ. ഏറെക്കാലമായി ദിവസം ഒരു നേരം മാത്രമാണു ഭക്ഷണം. അത്താഴത്തിനു പഴവര്‍ഗങ്ങളില്‍ ഏതെങ്കിലും ഒന്നുമാത്രമാണത്രേ ഹസാരെ കഴിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+