സിസ്റ്ററുടെ മരണം; കോണ്‍വെന്റില്‍ ചിലരെ കണ്ടെന്ന്
തിരുവനന്തപുരം: കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ കോണ്‍വെന്റില്‍ മരണം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുപേരെ കണ്ടെന്ന് സമീപവാസികള്‍. മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് രണ്ടുപര്‍ കോണ്‍വെന്റ് വളപ്പില്‍ നിന്നും പുറത്തുപോകുന്നത് കണ്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇവരിലൊരാള്‍ പൊലീസുകാരനാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാണെന്നും മുടികറുപ്പിക്കാന്‍ ഡൈ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ ത്വക് രോഗത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞിരുന്നു.
മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്ന പൊലീസ് ഇതുവരെ ദൃക്‌സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 17നാണ് സിസ്റ്റര്‍ മേരി ആന്‍സി മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടാല്‍ ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയതിന് മണിക്കൂറുകള്‍ മുമ്പ് ഒരുപോലീസുകാരനും മറ്റൊരാളും കോണ്‍വെന്റ് വളപ്പില്‍ വന്നിരുന്നുവെന്ന നാട്ടുകാരുടെ വെളിപ്പെടുത്തല്‍ പൊലീസിന്റെ അന്വേഷണത്തിലെ പാളിച്ചയാണ് പുറത്തുകൊണ്ടുവന്നത്. ഒരു ചാനലാണ് ദൃകസാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ഈ റി്‌പ്പോര്‍ട്ട് പുറത്തുവിട്ടത്.












Click it and Unblock the Notifications