കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഗ്രിക്കാരെ പണിക്കുകൊള്ളില്ലെന്ന് നാസ്‌കോം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ബിരുദധാരികളും ബിരുദാനന്തരധാരികളുമായി 30 ലക്ഷത്തോളം പേരാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പുറത്തിറങ്ങുന്നത്. ഇതില്‍ സാങ്കേതിക വിദ്യാഭ്യാസം നേടിയതില്‍ 75 ശതമാനവും മറ്റു ബിരുദധാരികളില്‍ 85 ശതമാനവും ഉത്തരവാദപ്പെട്ട ജോലികളെടുക്കാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാസ്‌കോം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

വിദ്യാര്‍ഥികളുടെ പഠിപ്പിപ്പിനു പ്രത്യേകിച്ച് യാതൊരു ദിശാബോധവുമില്ല സിലബസ്സിലുള്ളതിനപ്പുറം ഒരു കാര്യവും വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. സാങ്കേതികകാര്യങ്ങള്‍ അതിവേഗം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും അവര്‍ക്ക് ലഭിക്കേണ്ട ജോലിക്ക് യോഗ്യരായിരിക്കില്ല.

ഇന്ത്യയില്‍ കുട്ടികളുടെ താല്‍പ്പര്യത്തിനനുസരിച്ചല്ല വിദ്യാഭ്യാസം നല്‍കുന്നത്. സമൂഹം മതിക്കുന്നതെന്താണ്? അല്ലെങ്കില്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനെന്താണ്? തുടങ്ങിയ ഘടകങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം പ്രൊഫഷണല്‍ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇതിനായി നിലവിലുള്ള സിലബസ്സുകളില്‍ പൊളിച്ചെഴുത്ത് വേണ്ടി വരും.

English summary
According to a NASSCOM report, indian graduates and postgraduates are not employable. In Technical area 25 percents are eligible. But in regular graduate case that will down up to 10-15 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X