കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ അണ്ണാ ഹസാരെ മയം

  • By Lakshmi
Google Oneindia Malayalam News

Anna Hazare
ബാംഗ്ലൂര്‍: കഴിഞ്ഞ പതിനാലു നാളായി എല്ലായിടത്തും അണ്ണാ ഹസാരെ തരംഗമാണ്. രാജ്യത്തെ ജനങ്ങള്‍ മുഴുവനും അണ്ണായ്ക്ക് പിന്നില്‍ അണിചേര്‍ന്നിരിക്കുകയാണ്. ഈ തരംഗം ഇന്റര്‍നെറ്റിലും അലയടിക്കുകയാണ്. എല്ലായിടത്തും ഹസാരെ ഫാന്‍സാണ് അരങ്ങുവാഴുന്നത്. ട്വിറ്റര്‍, ഫേസ്‍ബുക്ക് എന്നുവേണ്ട എല്ലാ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും കഥയിതുതന്നെ.

ഗൂഗിളില്‍ അണ്ണാ ഹസാരെയെന്ന് തിരഞ്ഞാല്‍ നിരക്കുന്നത് 2.9 കോടി സെര്‍ച്ച് ഫലങ്ങളാണ്. സെര്‍ച്ച് ഫലങ്ങളുടെ കാര്യത്തില്‍ ഇതിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്, 90ലക്ഷമാണ് സോണിയയുടെ സെര്‍ച്ച് ഫലം.

ഫേസ്‍ബുക്കില്‍ അണ്ണാ ഹസാരെയ്ക്കു വേണ്ടി ഉണ്ടാക്കിയിരക്കുന്ന പേജിന്റെ ലൈക്ക് ബട്ടനില്‍ ക്ലിക്ക് ചെയ്തിരിക്കുന്നത് 3.64ലക്ഷം ആളുകളാണ്. എന്നാല്‍ ഐ ഹേറ്റ് അണ്ണാ ഹസാരെയെന്ന പേജിന് ലഭിച്ച ലൈക്ക് ക്ലിക്കുകള്‍ വെറും 4,137 ആണ്.

അതുപോലെ 'സപ്പോര്‍ട്ട് അണ്ണ ഹസാരെസ് ഫാസ്റ്റ് എഗന്‍സ്റ്റ് കറപ്ഷന്‍എന്ന പേരിലുള്ള അക്കൌണ്ട് 1.45 ആരാധകരുടെ 'ഇഷ്ടം നേടി. യു ട്യൂബില്‍ അണ്ണാ ഹസാരെയുടെ തീഹാര്‍ ജയിലിലെ സമരത്തിന്റെ വിഡിയോ കാണാനും ആരാധകരുടെ തള്ളിക്കയറ്റംതന്നെയുണ്ടായി.

തിഹാര്‍ ജയിലില്‍നിന്നു കിരണ്‍ ബേദി എടുത്ത വിഡിയോ ആണ് ഇത്. ഇന്ത്യന്‍ വാര്‍ത്തയും രാഷ്ട്രീയവും എന്ന വിഭാഗത്തില്‍ ഈ മാസം ആളുകള്‍ ഏറ്റവും കൂടുതല്‍ കണ്ട രണ്ടാമത്തെ വീഡിയോ ആണ് അണ്ണാ വീഡിയോ.

യുഎസ് കടക്കെണിയെക്കുറിച്ച് ഒരു ഇന്ത്യക്കാരന്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഈ വിഭാഗത്തില്‍ ഒന്നാമത്. അണ്ണായുടെ നിരാഹാരത്തിന്റെ മറ്റൊരു വീഡിയോ യുട്യൂബില്‍ 1.65 ആളുകള്‍ കണ്ടു. ഓഗസ്റ്റ് മാസത്തെ ജനപ്രീതിയാര്‍ജിച്ച നാലാമത്തെ വീഡിയോയായി ഇത്.

അതുപോലെ 'അണ്ണാ, 'അഴിമതി എന്നീ വാക്കുകള്‍ ഉള്‍പ്പെട്ട എസ്എംഎസിനും വന്‍ പ്രിയമായിരുന്നു. 15 ലക്ഷത്തോളം എസ്എംഎസ് അണ്ണാ ഹസാരെയെയോ അഴിമതിയെയോ സംബന്ധിച്ചായിരുന്നു.

English summary
Anti-corruption crusader Anna Hazare ruled Indian cyberspace during his 13-day fast demanding the introduction of Jan Lokpal Bill in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X