കൊച്ചിയില്‍ വന്‍ വിമാന അപകടം ഒഴിവായി

രാവിലെ 3.54 നാണ് അപകടം ഉണ്ടായത്. കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണം എന്നാണ് ആദ്യ വിവരം. രാവിലെ നെടുമ്പാശ്ശേരിയില്‍ കനത്ത മഴയായിരുന്നു. വിമാനത്താവളം വൈകീട്ട് മൂന്ന് മണിയോടെ പൂര്‍ണമായി പ്രവര്‍ത്തിച്ച് തുടങ്ങും. എയര്‍ ബസ് എ320 വിമാനമാണ് അപകടത്തില്‍ പെട്ടത്.
റണ്‍വെയ്ക്ക് പുറത്തുള്ള ചെളി നിറഞ്ഞ പ്രദേശത്താണ് വിമാനം നിറുത്താനായത്. ചെളി നിറഞ്ഞ പ്രദേശമായതുകൊണ്ടാണ് വിമാനത്തിന് കൂടുതല്‍ മുന്നോട്ട് പോകാനാവാത്തത്. വിമാനം മുന്നോട്ട് പോയിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടായേനേ. ഏകദേശം 700 മീറ്ററോളമാണ് വിമാനം ചെളി നിറഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ചത്.
പത്ത് മണിയ്ക്കൂര്‍ നേരത്തേയ്ക്ക് വിമാനത്താവളം ഭാഗികമായി മാത്രമേ പ്രവര്‍ത്തിയ്ക്കൂ. രാവിലെ ഏഴ് മണി വരെ പൂര്‍ണമായി അടച്ചിട്ടിരുന്നു. എന്നാല്‍ അതിന് ശേഷം എ ടി ആര്‍ പോലുള്ള ചെറിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ദോഹ വിമാനം റദ്ദാക്കി. കൊച്ചിയ്ക്ക് വരുന്ന മറ്റ് വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളത്തിലാണ് ഇറങ്ങുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഇറങ്ങുന്ന യാത്രക്കാരെ കൊച്ചിയ്ക്ക് കൊണ്ടുവരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള മാനേജര്‍ എ സി കെ നായര്‍ പറഞ്ഞു.
അപകട കാരണം എന്താണെന്ന് അറിവായിട്ടില്ല. വിമാനത്താവളവും പൈലറ്റും തമ്മിലുള്ള ബന്ധം കാലാവസ്ഥ പ്രശ്നത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടതായിരിയ്ക്കുമെന്നാണ് ആദ്യ നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അറിവാകൂ.
വിമാനം മൂന്ന് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. അടുത്ത തവണ വിമാനം ലാന്റ് ചെയ്യുകയായിരുന്നു. എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെ ആറ് എമര്‍ജന്‍സി വാതിലുകളില്‍ കൂടി ചെളി നിറഞ്ഞ പാടത്ത് ചാടി ഇറങ്ങുകയായിരുന്നു. വിമാനം പൂര്‍ണായി നില്‍ക്കുന്നുന്നതിന് മുമ്പ് ചാടിയവര്‍ക്കാണ് പരിക്കേറ്റതെന്നാണ് ഒരു യാത്രക്കാരന്‍ പറയുന്നത്.












Click it and Unblock the Notifications