കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ മരണം പുതിയ അഭയ കേസ്?

  • By Lakshmi
Google Oneindia Malayalam News

Marry Ansy Dead Body
തിരുവനന്തപുരം: കോവളത്തെ പൂങ്കുളം ഫാത്തിമമാതാ കോണ്‍വെന്റിലെ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണം പൊലീസിലും സര്‍ക്കാര്‍ തലത്തിലും തലവേദനയാകുന്നു.

മേരിയുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോണ്‍വെന്റ് വളപ്പില്‍ ഒരു പൊലീസുകാരനെയും മറ്റൊരാളെയും കണ്ടുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ചാനല്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതലനടിയുണ്ടാകുമെന്നും സൂചനയുണ്ട്. കേസ് ഏതാനും ദിവസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മേരിയുടെ മരണം കൊലപാതകമാണെന്നതരത്തില്‍ കൂടുതല്‍ സൂചനകള്‍ പുറത്തുവരുകയാണ്. പലകാരണങ്ങള്‍ നിരത്തി ഇത് ആത്മഹത്യയാണെന്ന് വാദിച്ച പൊലീസിന്റെ നിലപാട് ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്. സംഭവത്തില്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കേസ് സംബന്ധിച്ച് നിര്‍ണായകമായ വെളിപ്പെടുത്തലുകളും അറസ്റ്റും നടന്നേയ്ക്കുമെന്ന് സൂചനയുണ്ട്.

സംഭവത്തില്‍ സര്‍ക്കാറിന് മേല്‍ കടുത്തസമ്മര്‍ദ്ദമാണത്രേ ഉണ്ടാകുന്നത്. വിഴിഞ്ഞ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ യൂജിന്‍ സുഹൃത്ത് വിജയന്‍ എന്നിവര്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നാണ് സൂചന, ഇവര്‍ നിരീക്ഷണത്തിലാണ്. മാത്രമല്ല സംഭവത്തില്‍ ലത്തീന്‍ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഈ കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

മേരി ആന്‍സിയുടെ മരണം മറ്റൊരു അഭയ കേസാകുമെന്നുള്ള സൂചനകളാണ് എല്ലാഭാഗത്തുനിന്നുമുള്ളത്. അഭയ കേസിലും ആദ്യം ലോക്കല്‍ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു എത്തിയത്. പിന്നീട് പലകാലങ്ങളിലായി പലസംഘങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് പുരോഹിതര്‍ക്കും ഒരു കന്യാസ്ത്രീയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന തലത്തിലേയ്ക്ക് അന്വേഷണം നീളുകയും നടപടികളുണ്ടാവുകയും ചെയ്തത്.

English summary
As a major breakthrough in a case relating to the mysterious death of a middle-aged nun (Mary Ancy) in Poonkulam, the eye witnesses have come up with startling revelations that they had seen two men leaving the convent compound early morning on August 17.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X