കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ ജനങ്ങളുടെ പ്രതിനിധിയല്ല: ശശി തരൂര്‍

  • By Lakshmi
Google Oneindia Malayalam News

Shashi Tharoor
ദില്ലി: അണ്ണാ ഹസാരയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി ശശി തരൂര്‍ എം.പി രംഗത്ത്. ഒരിക്കലെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാള്‍ക്കെങ്ങനെ ജനങ്ങളുടെ ശബ്ദമാവാന്‍ കഴിയുമെന്നാണ് അണ്ണാ ഹസാരെയെക്കുറിച്ച് തരൂര്‍ ചോദിക്കുന്നത്.

വ്യാഴാഴ്ച ജവാഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെടാത്ത ചെറുവിഭാഗത്തിന്റെ താല്‍പര്യം പാര്‍ലമെന്റില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ദോഷമേ ചെയ്യൂ. രാംലീലയില്‍ നിന്നോ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍നിന്നോ ജനാധിപത്യം നടപ്പാക്കാനാവില്ല.

ജനാധിപത്യനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് പാര്‍ലമെന്റിലെ ഇരുസഭകളിലൂടെയാണ്. പാര്‍ലമെന്റില്‍ അഞ്ഞൂറിലേറെയും നിയമസഭകളില്‍ ആയിരക്കണക്കിനും ജനപ്രതിനിധികളുണ്ട്. ജനങ്ങളുടെ വോട്ടുനേടി വിജയിച്ചവരാണവര്‍. തങ്ങള്‍ക്ക് ലഭിച്ച അംഗീകാരം സംരക്ഷിക്കാനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ടി.വി ക്യാമറകള്‍ക്കുമുന്നിലോ മൈതാനത്തെ ഏതാനുമായിരം ജനങ്ങള്‍ക്കുമുന്നിലോ നില്‍ക്കുന്ന ചിലരെ ജനപ്രതിനിധികളായി കാണാനാവില്ല- തരൂര്‍ പറഞ്ഞു.

അതേസമയം, ഹസാരെയെ അറസ്റ്റുചെയ്തത നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചു. ഗാന്ധിയനായ ഹസാരെയുടെ ലക്ഷ്യത്തോട് ഒരു സര്‍ക്കാറിനും വിയോജിക്കാനാവില്ല. ഒരാള്‍ക്ക് സമരം നടത്താനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. ഒട്ടേറെ ഗുണങ്ങളുള്ള, രാജ്യത്തിനുവേണ്ടി സേവനം നടത്തിയ അണ്ണ ഹസാരെയെ ബഹുമാനത്തോടെതന്നെയാണ് കാണുന്നത്- അദ്ദേഹം പറഞ്ഞു.

English summary
Firing a salvo at Anna Hazare, former Union Minister Shashi Tharoor has said how can a person "who never stood for elections" claim to be the voice of the people,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X