Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ സംഘം എന്നെ വഞ്ചിച്ചു: അഗ്നിവേശ്

Agnivesh
ദില്ലി: ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ സംഘത്തിലുള്ളവര്‍ വഞ്ചിച്ചുവെന്നും അതിനാലാണ് താന്‍ തന്റെ വഴി തിരഞ്ഞെടുത്തതെന്നും സ്വാമി അഗ്‌നിവേശ്.

എന്തുകൊണ്ടാണ് തനിക്കെതിരായ വീഡിയോയെക്കുറിച്ചുള്ള വിവരം പുറത്തുവിടാന്‍ മൂന്നുദിവസം താമസിച്ചതെന്നാണ് അഗ്നിവേശ് ചോദിക്കുന്നത്. ഹസാരെ നിരാഹാര സമരം അവസാനിച്ച ഉടനെയാണ് ആ വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും തനിക്കെതിരേ ഹസാരെ സംഘത്തിലെ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്നും സ്വാമി അഗ്‌നിവേശ് ആരോപിച്ചു.

യുട്യൂബില്‍ ഞാന്‍ അണ്ണാ ഹസാരെയ്‌ക്കെതിരെ നപടിയെടുക്കണമെന്ന് ഫോണില്‍ ആവശ്യപ്പെടുന്നതായുള്ള വീഡിയോ വന്നിട്ടും അതിനെക്കുറിച്ച് എന്നോട് വിശദീകരണം ചോദിക്കാന്‍ അവര്‍ ആരും തയ്യാറായിട്ടില്ല.

വീഡിയോ വ്യാജമാണെന്നും താന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിനോട് അപ്രകാരം സംസാരിച്ചിട്ടില്ലെന്നും സ്വാമി അഗ്‌നിവേശ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ സ്വാമി അഗ്‌നിവേശിന്റെ വാദത്തോട് പ്രതികരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ തയ്യാറായിരുന്നില്ല. വീഡിയോ വ്യാജമാണെങ്കില്‍ അതിനെതിരെ അഗ്നിവേശ് പൊലീസിനെ സമീപിക്കണമെന്നായിരുന്നു ഹസാരെ സംഗാംഘമായ കിരണ്‍ ബേദിയുടെ പ്രതികരണം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഗ്നിവേശ് ഇനി ഹസാരെ സംഘത്തിലുണ്ടാകില്ലെന്ന് കെജ്രിവാള്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ ഹസാരെയുടെ സമരം ജനാധിപത്യ രീതികള്‍ ലംഘിക്കുന്നുവെന്ന് സംഘത്തിനുള്ളില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഹസാരെ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടതുമുതലാണ് സംഘത്തില്‍ പ്രശ്‌നങ്ങളുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+